ദുബായ് : വടകര എൻ ആർ ഐ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽഓണ സംഗമം നടത്തി. ദുബായ് അൽ താൻ പാർക്കിൽ സംഘടിപ്പിച്ച പരിപാടിഇന്ദ്ര തയ്യിൽ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരിമുഖ്യാതിഥിയായി പങ്കെടുത്തു.

പ്രസിഡണ്ട് ഇ കെ ദിനേശൻ അധ്യക്ഷത വഹിച്ചു. ഡോ.ഹാരിസ്, രാജൻ കൊളാവിപാലം,
അഡ്വ.സാജിദ് അബൂബക്കർ, സിദ്ധീഖ് , കെ പി മുഹമ്മദ്, ഓ കെ ഇബ്രാഹിം , ബി എ നാസർ,
സുരേഷ്, ഇസ്മായിൽ ഏറാമല, കെ പി ഭാസ്‌കരൻ, രജീഷ് , സുശികുമാർ, സംസാരിച്ചു .

സിക്രട്ടറി മനോജ് കെ വി സ്വാഗതവും, ട്രഷറർ അഡ്വ.മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.കുട്ടികൾക്കുവേണ്ടി നാടൻ കലാമത്സരങ്ങളും, കമ്പവലിയും നടന്നു.കുടുംബിനികൾ വീടുകളിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന രുചിയൂറും സദ്യയുംഉണ്ടായിരുന്നു. മത്സര വിജയികൾക്കും, മികച്ച വിഭവങ്ങളുടെ പാചകത്തിനുംസമ്മാന ദാനവും നടത്തി.