- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സ്മൈൽ ട്രെയിനുമായി ധാരണാപത്രത്തിൽ ഒപ്പിട്ട് യൂണിയൻ കോപ്
ദുബൈ: സ്മൈൽ ട്രെയിൻ ദുബൈയുമായി യൂണിയൻ കോപ് ധാരണാപത്രത്തിലൊപ്പിട്ടു. അനുഭവങ്ങൾ കൈമാറ്റം ചെയ്യുന്നതിലൂടെ പരസ്പര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, രണ്ട് കോർപ്പറേറ്റുകളുടെയും കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും പ്രൊജക്ടുകളും സംരംഭങ്ങളും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടാണിത്.
യൂണിയൻ കോപിന് വേണ്ടി ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈൽ അൽ ബസ്തകിയും സ്മൈൽ ട്രെയിൻ ദുബൈ എക്സിക്യൂട്ടീവ് മാനേജർ അഫാഫ് മെക്കിയും ചേർന്ന് യൂണിയൻ കോപിന്റെ അൽ വർഖ സിറ്റി മാളിൽ വച്ചാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ധാരണാപത്രത്തിൽ ഒപ്പുവെക്കാനും എല്ലാ സാമൂഹിക സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാനും യൂണിയൻ കോപിന് താത്പര്യമുണ്ടെന്ന് ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. യൂണിയൻ കോപും സ്മൈൽ ട്രെയിൻ ഇന്റർനാഷണലും തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുകയാണ് ഈ കരാറിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതുവഴി പരസ്പര പങ്കാളിത്തവും, രണ്ട് കമ്പനികളുടെയും അനുഭവങ്ങളുടെ ഗുണഫലം ഏകീരണവും ലക്ഷ്യമിടുന്നു. തന്ത്രപരമായ ലക്ഷ്യങ്ങളിൽ പങ്കുവെക്കുന്നതിലൂടെ രണ്ട് വിഭാഗങ്ങൾക്കും അധിക ഗുണഫലം ഉണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിനും കമ്മ്യൂണിറ്റിക്കും വേണ്ടി സുപ്രധാന പങ്കുവഹിക്കുന്ന യൂണിയൻ കോപിന് അഫാഫ് മെക്കി നന്ദി അറിയിച്ചു. സമൂഹത്തിന് താൽപ്പര്യമുള്ള കമ്മ്യൂണിറ്റി സഹകരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ശ്രദ്ധ നൽകുന്നതിനാൽ ഭാവിയിൽ രണ്ട് വിഭാഗങ്ങൾക്കും നിരവധി പോസിറ്റീവ് ഫലങ്ങൾ ഈ കരാറിലൂടെ ഉണ്ടാകുമെന്ന് അദ്ദേഹം വിശദമാക്കി.
ഏറ്റവും വലിയ ആഗോള ജീവകാരുണ്യ സംഘടനയായ സ്മൈൽ ട്രെയിൻ, ക്ലെഫ്റ്റ് ലിപ്, ക്ലെഫ്റ്റ് പാലറ്റ് എന്നീ ആരോഗ്യ അവസ്ഥകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഇതിനായി പ്രാദേശിക മെഡിക്കൽ പ്രൊഫഷണലുകൾക്ക് പരിശീലനം നൽകി അവരെ ശാക്തീകരിക്കുക, ആഗോള തലത്തിൽ ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ട ധനസഹായവും സ്രോതസ്സുകളും നൽകുക എന്നീ മേഖലകളിലാണ് സ്മൈൽ ട്രെയിൻ പ്രവർത്തിക്കുന്നത്. ക്ലെഫ്റ്റ് എന്ന അവസ്ഥയ്ക്ക് സുസ്ഥിരമായ പരിഹാരവും ആഗോള തലത്തിൽ ഇതിന്റെ ചികിത്സയ്ക്ക് മികച്ച ആരോഗ്യ മാതൃകയുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയും. ഭക്ഷണം കഴിക്കാനും ശ്വസിക്കാനും സംസാരിക്കാനും കഴിയുന്നതോടെ അവരുടെ ജീവിതത്തിൽ തടസ്സങ്ങളില്ലാതെ വിജയം കൈവരിക്കാനുമാകും.