ഷാർജ: യുഎഇയിലെ അറിയപ്പെടുന്ന സാമൂഹിക സംഘടനയായ പെരുമ പയ്യോളി യുഎഇ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.പ്രസിഡണ്ടായി സാജിദ് പുറത്തൂട്ടിലിനെയും ജനറൽ സെക്രട്ടറിയായി സുനിൽ പാറേമ്മലിനെയും ട്രഷററായി ഷമീർകാട്ടടിയെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ : രാജൻ കൊളാവിപ്പാലം, ബഷീർ തിക്കോടി, ഇസ്മായിൽ മേലടി, അസിസ് മേലടി, അബ്ദുറഹിമാൻഅങ്ങാടി കടവത്ത്, സഹദ് പുറക്കാട് (രക്ഷാധികാരികൾ) അഡ്വ: മുഹമ്മദ് സാജിദ്, ജ്യോതിഷ് ഇരിങ്ങൽ, സുരേഷ്പള്ളിക്കര (വൈസ് പ്രസിഡണ്ട് ) കരീം വടക്കയിൽ, ശ്രീജേഷ് കൊടക്കാട്, ഷഹനാസ് തിക്കോടി ( ജോയിന്റ് സെക്രട്ടറി)
വേണു പുതുക്കുടി ( ജോയിന്റ് ട്രഷറർ ) എന്നിവരെയും തെരഞ്ഞെടുത്തു.

ചടങ്ങിൽ രാജൻ കൊളാവിപാലം, അസീസ് മേലടി, പ്രമോദ് തിക്കോടി, ബിജു പണ്ടാരപ്പറമ്പിൽ, ഷാജി ഇരിങ്ങൽ,സതീശൻ പള്ളിക്കര, റമീസ് മേലടി, റിയാസ് കാട്ടടി, സത്യൻ പള്ളിക്കര, മൊയ്തീൻ പട്ടായി, ഷാമിൽ മൊയ്തീൻ,ഷാജി പള്ളിക്കര എന്നിവർ സംസാരിച്ചു.ബാബു വയനാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.