ദുബൈ: യു.എ.ഇ യുടെ അമ്പത്തി ഒന്നാമത് ദേശീയ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പദ്ധതികൾ തയ്യാറാക്കി.

ഡിസംബർ 2നു രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ ദുബൈ ഹെൽത്ത് അഥോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക് കെൻഡ്‌നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ചു കൊണ്ട് ദുബൈ ഹെൽത്ത് അഥോറിറ്റി ഹെഡ് ക്വാർട്ടേർസിൽ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിലൂടെ അഞ്ഞൂറോളം യൂണിറ്റ് ബ്ലഡ് ശേഖരിച്ച് ദുബൈ ഹെൽത്ത് അഥോറിറ്റിക്കായി നൽകും. കഴിഞ്ഞ വർഷങ്ങളിലായി കാസർഗോഡ് ജില്ലാ കെ.എം.സി.സി നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പിലൂടെ മൂന്നായിരത്തോളം യൂണിറ്റ് ബ്ലഡും അത് പോലെ പ്ലേറ്റ്‌ലെറ്റും ഹെൽത്ത് അഥോറിറ്റിക്ക് നൽകിയിരുന്നു. ജില്ലാ കെ.എം.സി.സി യുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കൊണ്ട് ദുബൈ ഹെൽത്ത് അഥോറിറ്റി പ്രശംസാപത്രവും അനുമോദനവും നൽകിയിരുന്നു.

അതോടൊപ്പം യു.എ.ഇ ദേശീയ ദിനാഘോഷത്തിനു പൊലിമയേകിക്കൊണ്ട് നിരവധി പരിപാടികളും ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കും. നാല്പത്തിയൊന്നാമത് ഷാർജ അന്തരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ഷാർജ എക്‌സ്‌പോ സെന്ററിൽനവംബർ 7 തിങ്കളാഴ്ച വൈകുന്നേരം 3മണി മുതൽ 8മണി വരെ ദുബായ് കെ എം സി സി ബുക്ക് സ്റ്റാളിൽ സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കും. സാംസ്‌കാരിക സദസ്സിൽ ജില്ലയിൽ നിന്നുള്ള കെ.എം.സി.സി പ്രവർത്തകന്മാർക്കും നേതാക്കന്മാർക്കും പുറമെ സാംസ്‌കാരിക നായകന്മാരും എഴുത്തുകാരും വായനക്കാരും അണിചേരുംസ്‌നേഹം സേവനം സമർപ്പണം എന്ന പ്രമേയത്തിൽ യു.എ.ഇ കെ.എം.സി.സി പ്രഖ്യാപിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ഊര്ജിതമാകാനും ജില്ലയിലെ ദുബായിലുള്ള മുഴുവൻ പ്രവർത്തകർക്കും അനുഭാവികൾക്കും മെമ്പർഷിപ് ലഭ്യമാകാൻ കീഴ്ഘടകങ്ങൾ ശ്രദ്ദിക്കണം എന്നും . മെമ്പർഷിപ് രംഗത്ത് മുനിസിപ്പൽ പഞ്ചായത്ത് മണ്ഡലം കമ്മിറ്റികൾ ചെയ്യുന്ന പ്രവത്തനത്തെ യോഗം അഭിനന്ദിച്ചു.

ഇതുമായി ബന്ധപ്പെട്ട് അബൂഹൈൽ കെ എം സി സി ഓഡിറ്റോറിയത്തിൽ ചേർന്ന ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് ,ഓർഗനസിങ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ , ജില്ലാ വൈസ് പ്രസിഡന്റുമാരായ റഷീദ് ഹാജി കല്ലിങ്കാൽ, സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട് , റാഫി പള്ളിപ്പുറം ,ജില്ലാ സെക്രട്ടറിമാരായ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ . ഹസൈനാർ ബീജന്തടുക്ക , സലാം തട്ടാനിച്ചേരി , ഫൈസൽ മൊഹ്‌സിന് തളങ്കര, കെ പി അബ്ബാസ് കളനാട് തുടങ്ങിയവർ പ്രസംഗിച്ചു.

റഷീദ് ഹാജി കല്ലിങ്കാൽ പ്രാർത്ഥനയും സെക്രട്ടറി അഷ്റഫ് പാവൂർ നന്ദിയും പറഞ്ഞു ഡിസംബർ രണ്ടിന് രക്തദാനം ചെയ്യാൻ വരുന്നവർ മുൻകൂട്ടി രെജിസ്റ്റർ ചെയ്യണം എന്നും എമിറേറ്റ് ഐ ഡി കൊണ്ട് വരണം എന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളും കിന്ഡന്‌സ് ബ്ലഡ് ഡോനെഷൻ പ്രധിനിധികളായ അന്വര് വയനാട് സിയാബ് തെരുവത് എന്നിവർ അഭ്യർത്ഥിച്ചു