ദുബായ് : സാമൂഹിക സാംസ്‌കാരിക മേഖലയിൽ യു എ ഇ യിൽ നിറഞ്ഞു നിൽക്കുന്ന വടകര എൻ ആർ ഐ ഫോറം, ദുബായ് ഇരുപതാം വാർഷികത്തിന്റെ നിറവിൽ

2002 നവംബർ ഒന്നിന് ഒരു കേരള പിറവി ദിനത്തിലായിരുന്നു വടകര പാർലമെന്റനിയോജക മണ്ഡലം ഉൾപ്പെടുന്ന യു എ ഇ യിലെ ആദ്യ കാല പ്രവാസികളിൽ ചുരുക്കം
ചിലർ ചേർന്ന് ദുബായിൽ വടകര എൻ ആർ ഐ ഫോറം എന്ന പേരിൽ ഈ കൂട്ടായ്മക്ക് രൂപം
നൽകിയത്.സ്ഥാപക നേതാക്കളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഒട്ടേറെ പേര് പ്രവാസം
മതിയാക്കി നാട്ടിലേക്കു മടങ്ങുകയും ചെയ്തു. സ്ഥാപക നേതാക്കളിൽ വിരലിലെണ്ണാവുന്നവർ മാത്രമേഇന്ന് പ്രവാസ ജീവിതം നയിക്കുന്നുള്ളൂവെങ്കിലും പുതിയ കരങ്ങളിൽ നാട്ടിലും, ഇവിടെയുമായിഒട്ടേറെ ജീവ കാരുണ്യ, വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളാൽ ഇന്നും പതിന്മടങ്ങോടെകർമരംഗത്തുണ്ട് ഈ സാംസ്‌കാരിക സംഘടന.

ഇരുപതാം വാർഷിക ദിനാചാരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങു വടകര നിയോജക മണ്ഡലം എം എൽ എകെ കെ രമ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തു ഒരു പ്രാദേശിക സംഘടന ഇരുപതു വര്ഷംസേവനസന്നദ്ധരായിരിക്കുന്നു എന്നത് ഏറെ ശ്ലാഘനീയമാണെന്നും, നോക്കെത്താ ദൂരത്തു നിന്നുംനാടിന്റെ നന്മക്കായി പ്രവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ലഎന്നും എം എൽ എ പറഞ്ഞു.

അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.അഡ്വ.ഷാജി.ബി.വടകര, അഡ്വ സാജിദ് അബൂബക്കർ, കെ പി മുഹമ്മദ് , ഫാജിസ്, ഇഖ്ബാൽ ചെക്യാട്മുഹമ്മദ് ഏറാമല, ബഷീർ മേപ്പയൂർ എന്നിവർ സംസാരിച്ചു.സിക്രട്ടറി കെ വി മനോജ് സ്വാഗതവും, കൺവീനർ ജിജു കാർത്തികപ്പള്ളി നന്ദിയും പറഞ്ഞു.മൊയ്ദു കുറ്റ്യാടി, സുഷി കുമാർ , അസീസ് പുറമേരി, എസ്‌പി.മഹമൂദ്, ചന്ദ്രൻ കൊയിലാണ്ടി, രമൽ,മനോജ് സി എച് , ശംസുദീൻ കാർത്തികപ്പള്ളി, മൊയ്ദു പേരാമ്പ്ര, സലാം ചിത്രശാല, നൗഫൽ കടിയങ്ങാട്,ഫിറോസ് പയ്യോളി, അഹ്മദ് ചെനായി, അബ്ദുല്ല, റിയാസ് കടത്തനാട് തുടങ്ങിയവർ നേതൃത്വം നൽകി.