ദുബായ് : കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎ കാനത്തിൽ ജമീലക്ക് പെരുമ പയ്യോളി-യുഎഇസ്വീകരണം നൽകി.യു എ ഇ യിലെ പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി പഞ്ചായത്ത്, തുറയൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലെപ്രവാസികളുടെ കൂട്ടായ്മയായ പെരുമ നാട്ടിലെയും പ്രവാസ മേഖലയിലെയും സുപ്രധാന വിഷയങ്ങളിൽ എം ൽ എയുമായി സംവദിച്ചു.

പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ ഗൗരവപൂർവം കാണുമെന്നും കൃത്യമായ ഇടപെടൽ നടത്താൻ ശ്രമിക്കുമെന്നുംഎം ൽ എ വ്യക്തമാക്കി.പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി ഉപഹാരം നൽകി.ജോയിന്റ് സെക്രട്ടറി ഷഹനാസ് തിക്കോടി നിവേദനം കൈമാറി.

ഇസ്മായിൽ മേലടി, അഡ്വ മുഹമ്മദ് സാജിദ്, കരീം വടക്കയിൽ, ഷാജി ഇരിങ്ങൽ, ബിജു പണ്ടാരപറമ്പിൽ,ഫൈസൽ മേലടി, ഗഫൂർ ടി കെ, ജ്യോതിഷ്, സുരേഷ്, വേണു, ശ്രീജേഷ്, മൊയ്തീൻ പട്ടായി, സതീശൻ പള്ളിക്കരഎന്നിവർ സംസാരിച്ചു.സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.