- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
രണ്ട് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് ദുബായിൽ എത്തിയ മന്ത്രി എകെ ശശീന്ദ്രന് സ്വീകരണം ഒരുക്കി ഒഎൻസിപി
ദുബായ്: കേരള സംസ്ഥാന വനം വകുപ്പ് & മൃഗസംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ONCP യുഎഇ ഘടകത്തിന്റെ ഊഷ്മള വരവേൽപ്പ്.രണ്ട് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് ദുബായിൽ എത്തിയ മന്ത്രിയെ ONCP യുടെ യുഎഇ പ്രസിഡണ്ട് രവി കൊമ്മേരി, ജന:സിക്രട്ടറി സിദ്ദിഖ് ചെറുവീട്ടിൽ, പ്രോഗ്രാം കൺവീനർ ജിമ്മി ജോർജ്, ഭാരവാഹികളായ പി ജെ ഹരിദാസ്, ചേതൻ ദാസരാജു കൂടാതെ അദ്ദേഹത്തിന്റെ യുഎഇ പ്രോഗ്രാം കോർഡിനേറ്റർ സുമേഷ് കോഴിക്കോട് തുടങ്ങിയവർ ചേർന്ന് എയർപ്പോർട്ടിൽ സ്വീകരിച്ചു.
തുടർന്ന് ദുബായ് ഫ്‌ളോറ ക്രീക്ക് ഹോട്ടൽ അപ്പാർട്ട് മെന്റിലെ മീറ്റിങ് ഹാളിൽ വച്ചു നടന്ന ONCP യുടെ പ്രത്യേക യു എ ഇ കമ്മിറ്റി മീറ്റിംഗിൽ മന്ത്രി പങ്കെടുത്തു സംസാരിക്കുകയുണ്ടായി. കഴിഞ്ഞ വെള്ളപ്പൊക്ക ദുരിതാശ്വാസ സമയത്തും, കോവിഡ് 19 മഹാമാരി സമയത്തും യുഎഇ ലെ ONCP പ്രവർത്തകർ ചെയ്ത ജന സേവനങ്ങളെ മന്ത്രി പ്രത്യകം പ്രശംസിച്ചു.. കാരണം കൊറോണ കാലമായതിനാൽ നിരവധി വർഷങ്ങളായി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഓൺലൈൻ മുഖാന്തരം ആയതിനാൽ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന നേതാക്കളുടെ നേരിട്ടുള്ള പ്രശംസ ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് മന്ത്രി ഇവിടെ എത്തുകയും, NCP സംസ്ഥാന കമ്മിറ്റിയുടേയും, പ്രസിഡണ്ട് പി.സി ചാക്കോയുടേയും, കൂടാതെ മന്ത്രിയുടെ ആശംസകളും. അഭിനന്ദനങ്ങളും നേരിട്ട് അറിയിക്കുകയായിരുന്നു.
ONCP യുഎഇ കമ്മിറ്റി ജന. സിക്രട്ടറി സിദ്ദിഖ് ചെറുവീട്ടിൽ സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിച്ച പരിപാടിയിൽ പ്രസിഡണ്ട് രവി കൊമ്മേരി അദ്ധ്യക്ഷത വഹിക്കുകയും യുഎഇ ലെ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. കമ്മിറ്റി ഭാരവാഹികളായ ജിമ്മി കുര്യൻ, ജോൺസൺ ജോർജ്, ഡല്ലി തോമസ് പി ജെ ഹരിദാസ് എന്നിവർ ആശംസാപ്രസംഗം നടത്തി. കൂടാതെ അംഗങ്ങളായ സുനിത ഉണ്ണി, സജിത് യൂസഫ്, ചേതൻ ദാസരാജു, ജാർസീസ് മുഹമ്മദ്, അബ്ദുൾ നാസർ, സി വി കോയ, ജെ സത്യശീലൻ, രാംലാൽ, ജയേഷ് ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.