- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസ മണ്ണിൽ നിന്നും രണ്ട് ഹിന്ദുസ്ഥാനി സംഗീത രാഗ ഗ്രന്ഥങ്ങൾ;ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രദ്ധേയമായി നേഹ ഖയാലിന്റെ സംഗീത് ബഹാറും , രാഗ് ബഹാറും
പ്രവാസ മണ്ണിൽ നിന്നും രണ്ട് ഹിന്ദുസ്ഥാനി സംഗീത രാഗ ഗ്രന്ഥങ്ങൾ;ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രദ്ധേയമായി നേഹ ഖയാലിന്റെ സംഗീത് ബഹാറും , രാഗ് ബഹാറും.ഉത്തരേന്ത്യൻ പ്രവാസ ജീവിതം ഉരുക്കിയെടുത്ത സത്തയാണ് നേഹയ്ക്ക് ഹിന്ദുസ്ഥാനി സംഗീതത്തോടും ഖയാലിനോടുമുള്ള പ്രണയം.സംഗീതത്തെ അറിയാൻ ആഗ്രഹിക്കുന്ന ഒരാൾക്കെങ്കിലും ഉപകാരപ്രദമാകുക എന്നതാണ് നേഹയുടെ ലക്ഷ്യം.
ഗ്രന്ഥത്തിന് ആശംസ എഴുതിയത് പണ്ഡിറ്റ് രമേശ് നാരായൺ,പത്മശ്രീ സോമഘോഷ്, സുപ്രിയോ ദത്ത്, അപ്പച്ചൻ മാത്യു ,കാവാലം ശശികുമാർ എന്നിവരാണ്.ആലാപന ശൈലി ഭേദങ്ങളാലും ദേശഭേദങ്ങളാലും സമ്പന്നവും, രാഗവിസ്താരത്തിനും രാഗഛായകൾക്കും അതി പ്രാധാന്യം നൽകുന്നതുമായ ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് ഗംഭീരമായി എഴുതിയിരിക്കുന്ന ഈ ഗ്രന്ഥം സംഗീത വിദ്യാർത്ഥികൾക്ക് പഠനയോഗ്യമാണെന്നാണ് പണ്ഡിറ്റ് രമേശ് നാരായൺ അഭിപ്രായപ്പെട്ടിരിക്കുന്നത്
പത്മശ്രീ സോമ ഘോഷ് ക്ലാസ്സിക്കൽ സംഗീതത്തെ ഡോക്യുമെന്റൽ ചെയ്തതിന് പ്രത്യക അഭിനന്ദനം രേഖപെടുത്തി.ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ വോക്കലിസ്റ്റ് സൂപ്രിയോ ദത്ത് സംഗീത വിദ്യാർത്ഥികൾക്ക് പഠനത്തിനും ,സംഗീതത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഏവർക്കും ഉപയോഗപ്രദവുമായിരിക്കുമെന്ന് വ്യക്തമാക്കി.
സംഗീത് ബഹാർ എന്ന ഗ്രന്ഥത്തിൽ ഹിന്ദുസ്ഥാനി സംഗീതം,ഥാട്ട്, സംഗീത രൂപങ്ങൾ, ഘരാനകൾ സംഗീതജ്ഞർ,സംഗീതോപകരണങ്ങൾ,ഗായക ഗുണ അപഗുണങ്ങൾ, സ്വരസാധന, ഹിന്ദുസ്ഥാനി സംഗീത നിയമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഗ്രന്ഥത്തിൽ ഗംഭീരമായി വിശദീകരിച്ചിരിക്കുന്നു.
രാഗ് ബഹാർ എന്ന ഗ്രന്ഥത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിലെ 10 ഥാട്ടുകളിലായുള്ള പ്രശസ്തവും അപ്രശ്തസവും ആയ 300 രാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.സംഗീത് വിശാരദ്, സംഗീത് രത്നാകർ, രാഗ് പരിച്ച്, ചായ് രാഗ് കോശ്, ശ്രുതി വിലാസ്, രാഗ് തുടങ്ങി ഹിന്ദി ഗ്രന്ഥങ്ങളിലൂടെ ആയിരുന്നു നേഹയുടെ സംഗീത സപര്യ..
ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് മുപ്പത്തിയാറ് മണിക്കൂർ നിണ്ട ലിംകാ ബുക്കിൽ ഇടം നേടിയ പണ്ഡിറ്റ് രമേശ് നാരായൺ അവതരിപ്പിച്ച പൂണെ സംഗീതക്കച്ചേരിയിലും യുഎസിലുമായാണ് നേഹ ഖയാലിന്റെ ഗീതികളുടെയും ഖയാലിന്റെയും ആലാപനം നടന്നത്
സംവിധായകൻ ജോഷി അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു സംവിധാന രംഗത്ത് തുടക്കം കുറിച്ചത് ..'ലൈല ഓ ലൈല' ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ലാലേട്ടൻ ആണ് നേഹ എഴുതിയ ഖയാൽ കേൾക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുക ഉണ്ടായി കേട്ടതിനു ശേഷം ഇഷ്ടമാകുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.
എട്ട് പാട്ടുകളുടെ രചനയോടെ സാരംഗിയായ് എന്ന സംഗീത ആൽബം നിർമ്മിച്ച് കൊണ്ടായിരുന്നു നേഹയുടെ തുടക്കംആൽബത്തിന് ശേഷമാണ് മലയാള സിനിമയിൽ നേഹ ഗാനങ്ങൾ എഴുതി തുടങ്ങിയത് .ആൻവർ സാദത്ത് , രമ്യ നമ്പീശൻ തുടങ്ങിയവരാണ് ആദ്യഗാനങ്ങൾ ആലപിച്ചത്...ഹിന്ദുസ്ഥാനി സംഗീതം എന്ന പേരിൽ യൂട്യൂബ് ചാനലും നിലവിൽ ഉണ്ട്.
പാട്ടിനെയും എഴുത്തിനെയും ഏറെ സ്നേഹിക്കുന്ന അമ്മ ഏകുന്ന പിന്തുണവും സ്നേഹവും ആണ് നേഹയുടെ ഉർജ്യംസംഗീതത്തിന്റെ മാസ്മരിക ലോകത്തേക്കുറിച്ചുള്ള അവിസ്മരണീയ സ്വത്താണ് സംഗീത ഗ്രന്ഥങ്ങൾ .അതിനിടയിൽ നേഹയുടെ പരിശ്രമമായ സംഗിത് ബഹാർ മന്ദ്ര മധുരമായും രാഗ് ബഹാർ സർവ്വലൗകിക രാഗങ്ങളുടെ ചെറു പ്രവാഹമായും നല്ല വായനക്കാരുടെ ഹൃദയങ്ങളിലുടെ ഒഴുകിയെത്തി അനുഭുതി നിറയ്ക്കട്ടെ എന്ന പ്രാർത്ഥനയാണ് നേഹയ്ക്ക്.
ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച നേഹയുടെ ഗ്രന്ഥങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലഭ്യമാണ്കേരളത്തിൽ വച്ച് പുസ്തകത്തെ ഔദ്യോഗികമായി പ്രകാശനം ചെയ്തത് ഗായിക ചിത്ര യാണ് .കമലാസനനൻ ഷീലാ ദേവി യുടെ രണ്ടാമത്തെ മകളാണ് നേഹ. ആലപ്പി ശ്രിധരൻ ഭാഗവതർ ആണ് വല്യച്ചൻ.അഞ്ചു വർഷം ദുബായ് മിഡിയയിൽ ഫ്രീ ലാൻസ് ആയി പ്രവർത്തിച്ചുThe Expiry Date of love'' ( International social awareness subject ) ഇംഗ്ലീഷ് ഹ്രസ്യ ചിത്രം ആണ് ആദ്യ സംവിധാനം ചിത്രം 2023 ജനുവരിയിൽ പ്രകാശനം ചെയ്യും