നേഹ ഖയാൽ എഴുതിയ ഖയാൽ ആലാപനത്തിന്റെ പശ്ചാത്തലത്തിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംഗീത് ബഹാറും' , 'രാഗ് ബഹാറും' പ്രകാശനം ചെയ്തുമോഹൻകുമാറിൽ നിന്ന് ഗായകൻ വി ടി മുരളി 'സംഗീത് ബഹാർ' ഏറ്റു വാങ്ങിയപ്പോൾ, ഗീത മോഹനിൽ നിന്ന് ഗായകൻ പ്രണവം മധു ആണ് 'രാഗ് ബഹാർ' ഏറ്റു വാങ്ങിയത്.

യു എ ഇ റേഡിയോ ആദ്യ മലയാള ശബ്ദം കെ പി കെ വെങ്ങര, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വെ എ റഹിം, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡണ്ട് ഇ പി ജോൺസൺ, എഴുത്തുകാരൻ പി ടി അനിൽകുമാർ, സംവിധായകൻ Dr ഷമിർ ഒറ്റത്തൈക്കൽ എന്നിവർ സംസാരിച്ചു.

ഉത്തരേന്ത്യൻ പ്രവാസ ജീവിതം ഉരുക്കിയെടുത്ത സത്തയാണ് നേഹയ്ക്ക് ഹിന്ദുസ്ഥാനി സംഗീതത്തോടും ഖയാലിനോടുമുള്ള പ്രണയം.ഗ്രന്ഥത്തിന് ആശംസ എഴുതിയത് പണ്ഡിറ്റ് രമേശ് നാരായൺ,പത്മശ്രീ സോമഘോഷ്, സുപ്രിയോ ദത്ത്, അപ്പച്ചൻ മാത്യു ,കാവാലം ശശികുമാർ എന്നിവരാണ്.

ആലാപന ശൈലി ഭേദങ്ങളാലും ദേശഭേദങ്ങളാലും സമ്പന്നവും, രാഗവിസ്താരത്തിനും രാഗഛായകൾക്കും അതി പ്രാധാന്യം നൽകുന്നതുമായ ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് ഗംഭീരമായി എഴുതിയിരിക്കുന്ന ഈ ഗ്രന്ഥം സംഗീത വിദ്യാർത്ഥികൾക്ക് പഠനയോഗ്യമാണെന്നാണ് പണ്ഡിറ്റ് രമേശ് നാരായൺ അഭിപ്രായപ്പെട്ടിരിക്കുന്നത്
പത്മശ്രീ സോമ ഘോഷ് ക്ലാസ്സിക്കൽ സംഗീതത്തെ ഡോക്യുമെന്റൽ ചെയ്തതിന് പ്രത്യക അഭിനന്ദനം രേഖപെടുത്തി.ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ വോക്കലിസ്റ്റ് സൂപ്രിയോ ദത്ത് സംഗീത വിദ്യാർത്ഥികൾക്ക് പഠനത്തിനും ,സംഗീതത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഏവർക്കും ഉപയോഗപ്രദവുമായിരിക്കുമെന്ന് വ്യക്തമാക്കി.

സംഗീത് ബഹാർ എന്ന ഗ്രന്ഥത്തിൽ ഹിന്ദുസ്ഥാനി സംഗീതം, ഥാട്ട്, സംഗീത രൂപങ്ങൾ, ഘരാനകൾ സംഗീതജ്ഞർ, സംഗീതോപകരണങ്ങൾ, ഗായക ഗുണ അപഗുണങ്ങൾ, സ്വരസാധന, ഹിന്ദുസ്ഥാനി സംഗീത നിയമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഗ്രന്ഥത്തിൽ ഗംഭീരമായി വിശദീകരിച്ചിരിക്കുന്നു.

രാഗ് ബഹാർ എന്ന ഗ്രന്ഥത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിലെ 10 ഥാട്ടുകളിലായുള്ള പ്രശസ്തവും അപ്രശ്തസവും ആയ 300 രാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.സംഗീത് വിശാരദ്, സംഗീത് രത്നാകർ, രാഗ് പരിച്ച്, ചായ് രാഗ് കോശ്, ശ്രുതി വിലാസ്, രാഗ് തുടങ്ങി ഹിന്ദി ഗ്രന്ഥങ്ങളിലൂടെ ആയിരുന്നു നേഹയുടെ സംഗീത സപര്യ..

ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് മുപ്പത്തിയാറ് മണിക്കൂർ നിണ്ട ലിംകാ ബുക്കിൽ ഇടം നേടിയ പണ്ഡിറ്റ് രമേശ് നാരായൺ അവതരിപ്പിച്ച പൂണെ സംഗീതക്കച്ചേരിയിലും, യുഎസിലുമായാണ് നേഹ ഖയാലിന്റെ ഗീതികളുടെയും ഖയാലിന്റെയും ആലാപനങ്ങൾ നടന്നിട്ടുള്ളത്.

സംവിധായകൻ ജോഷിയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു സംവിധാന രംഗത്ത് നേഹ തുടക്കം കുറിച്ചത്.. 'ലൈല ഓ ലൈല' ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ലാലേട്ടൻ നേഹ എഴുതിയ ഖയാൽ കേൾക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുക ഉണ്ടായി കേട്ടതിനു ശേഷം ഇഷ്ടമാകുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.

എട്ട് പാട്ടുകളുടെ രചനയോടെ സാരംഗിയായ് എന്ന സംഗീത ആൽബം നിർമ്മിച്ചു കൊണ്ടായിരുന്നു നേഹയുടെ തുടക്കം.ആൽബത്തിന് ശേഷമാണ് മലയാള സിനിമയിൽ നേഹ ഗാനങ്ങൾ എഴുതി തുടങ്ങിയത്.അൻവർ സാദത്ത് , രമ്യ നമ്പീശൻ തുടങ്ങിയവരാണ് ആദ്യഗാനങ്ങൾ ആലപിച്ചത്...പാട്ടിനെയും എഴുത്തിനെയും ഏറെ സ്നേഹിക്കുന്ന അമ്മ ഏകുന്ന പിന്തുണയും സ്നേഹവും ആണ് നേഹയുടെ ഉർജ്ജം.

സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്കുറിച്ചുള്ള അവിസ്മരണീയ സ്വത്താണ് സംഗീത ഗ്രന്ഥങ്ങൾ .അതിനിടയിൽ നേഹയുടെ പരിശ്രമമായ സംഗിത് ബഹാർ മന്ദ്ര മധുരമായും രാഗ് ബഹാർ സർവ്വലൗകിക രാഗങ്ങളുടെ ചെറു പ്രവാഹമായും നല്ല വായനക്കാരുടെ ഹൃദയങ്ങളിലുടെ ഒഴുകിയെത്തി അനുഭുതി നിറയ്ക്കട്ടെ എന്ന പ്രാർത്ഥനയാണ് നേഹയ്ക്ക്.

ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച നേഹയുടെ ഗ്രന്ഥങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ലഭ്യമാണ്.കേരളത്തിൽ വച്ച് പുസ്തകത്തെ ഔദ്യോഗികമായി പ്രകാശനം ചെയ്തത് ഗായിക ചിത്രയാണ്.The Expiry Date of love'' ( International social awareness subject ) ഇംഗ്ലീഷ് ഹ്രസ്വ സിനിമയാണ് ആദ്യ സംവിധാനം.കമലാസനൻ ഷീലാദേവി യുടെ രണ്ടാമത്തെ മകളാണ് നേഹ. ആലപ്പി ശ്രിധരൻ ഭാഗവതർ ആണ് വല്യച്ചൻ