ദുബായ്: ഡിസംബർ 1 നു ദുബായിയിൽ യു എ ഇ യിൽ താമസമുള്ള അണങ്കൂർ മേഖലയിൽ നിന്നുമുള്ള താരങ്ങളെ ഉൾപ്പെടുത്തി ടീം അണങ്കൂറിയൻസ് സംഘടിപ്പിക്കുന്ന ഡിസാബോ -അണങ്കൂർ പ്രീമിയർ ലീഗ് 2022 സീസൺ 4 ന്റെ ലോഗോ പ്രകാശനം യു എ ഇ യിലെ പ്രമുഖ വ്യവസായ സംരംഭമായ ഡിസാബോ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അഫാഷ് നിർവഹിച്ചു.

അണങ്കൂറിന്റെ എല്ലാ ഭാഗത്തു നിന്നും ഉള്ള പ്രവാസി താരങ്ങളെ ഉൾപ്പെടുത്തി മിക്‌സഡ് ടീം ഉണ്ടാക്കി കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച പ്രീമിയർ ലീഗും അണങ്കൂറിയൻസ് മീറ്റും ഏറെ ജന ശ്രദ്ധ നേടിയിരുന്നു.അണങ്കൂർ പ്രീമിയർ ലീഗ് ഓർഗനസിങ് കമ്മിറ്റി അംഗങ്ങളായ ഹനീഫ് തായൽ, സഫ്വാൻ അണങ്കൂർ. യാസർ കെ സ് , അൻസാരി കൊല്ലമ്പാടി, റാഫി ടിപ്പു നഗർ തുടങ്ങിയർ പങ്കെടുത്തു.

ഡിസംബർ 1 വ്യാഴാഴ്ച രാത്രി ദുബായ് അൽ ഖുസൈസ് കോർണർ ഫുട്‌ബോൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ദുബായിലെയും നാട്ടിലെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കുമെന്നയു സംഘാടകർ അറിയിച്ചു.