- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അഞ്ച് പ്രമോഷണൽ ക്യാമ്പയിനുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്; 65 ശതമാനം വരെ വിലക്കിഴിവ്
ദുബൈ: നവംബർ മാസത്തിൽ അഞ്ച് പ്രൊമോഷണൽ ക്യാമ്പയിനുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. 1500ലേറെ ഉൽപ്പന്നങ്ങൾക്ക് 65 ശതമാനം വരെ വിലക്കിഴിവ് നൽകുന്നതാണ് പുതിയ ക്യാമ്പയിനുകൾ. ദുബൈയിലെ എല്ലാ ശാഖകളിലും കൊമേഴ്സ്യൽ കേന്ദ്രങ്ങളിലും പ്രൊമോഷണൽ ക്യാമ്പയിനുകൾ തുടങ്ങുന്നത് യൂണിയൻ കോപ് തുടരുകയാണെന്നും ഉപഭോക്താക്കളുടെ സന്തോഷത്തിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായുള്ള മാർക്കറ്റിങ് പദ്ധതികളുടെ ഭാഗമാണിതെന്നും യൂണിയൻ കോപ് ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു.
ഓഹരി ഉടമകളായ ഉപഭോക്താക്കൾക്കായി പ്രത്യേക ക്യാമ്പയിന്
തമായസ് ഗോൾഡ് കാർഡുള്ള ഓഹരി ഉടമകളായ ഉപഭോക്താക്കൾക്കായി പ്രത്യേക ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്. യൂണിയൻ കോപിന്റെ ഏതെങ്കിലും ശാഖയിൽ 1000 ദിർഹത്തിന് മുകളിൽ പർചേസ് നടത്തുമ്പോൾ 10 ശതമാനം തിരികെ ലഭിക്കുന്നതാണ് ഈ ഓഫർ. നവംബർ 15ന് തുടങ്ങുന്ന ക്യാമ്പയിൻ നവംബർ 30 വരെ നീളും. പർചേസുകളിലൂടെ തിരികെ ലഭിക്കുന്ന 10 ശതമാനം, ഓഹരി ഉടമകളുടെ ഇഷ്ടാനുസരണം ഉടൻ തന്നെ ക്രെഡിറ്റ് ആക്കുകയോ ക്യാമ്പയിൻ കാലയളവിൽ തന്നെ പിന്നത്തേക്കായി മാറ്റുകയോ ചെയ്യാം. നവംബർ പ്രൊമോഷണൽ ക്യാമ്പയിനുകളിൽ തെരഞ്ഞെടുക്കപ്പെട്ട ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് ബൈ വൺ ഗെറ്റ് വൺ ഫ്രീ ഓഫറുകളുമുണ്ടെന്ന് ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു.
പ്രൊമോഷണൽ ക്യാമ്പയിനുകളെ കുറിച്ചുള്ള വിവരങ്ങൾ നവംബർ മാസത്തിലുടനീളം യൂണിയൻ കോപിന്റെ വിവിവിധ ഓൺലൈൻ. ഓഫ്ലൈൻ മീഡിയ ചാനലുകളിലൂടെ പ്രഖ്യാപിക്കും. നൂറുകണക്കിന് ഭക്ഷ്യ,ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്കാണ് ക്യാമ്പയിനിൽ വിലക്കിഴിവ് ലഭിക്കുക. ഹോംകെയർ, ലോണ്ടറി, ക്ലീനിങ്, ഡിസ്പോസിബിൾ, പേപ്പർ ഉൽപ്പന്നങ്ങൾ, ഈന്തപ്പഴം, നട്സ്, ചായപ്പൊടി, കാപ്പിപ്പൊടി, കുക്കിങ് ആൻഡ് ബേക്കിങ്, ഫ്രഷ് (മാസം, മത്സ്യം), പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയക്ക് ഉൾപ്പെടെയാണ് ക്യാമ്പയിനിൽ വിലക്കിഴിവ് ലഭിക്കുക.
ഓൺലൈൻ ഓഫറുകൾ
യൂണിയൻ കോപിന്റെ സ്മാർട്ട് ഓൺലൈൻ സ്റ്റോർ വഴിയും ആകർഷകമായ പ്രൊമോഷനുകൾ നൽകുന്നുണ്ട്. ഇലക്ട്രോണിക്സ്, ഫുഡ് ആൻഡ് ബിവറേജ്, പഴങ്ങൾ, പക്കറികൾ എന്നിവ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് യൂണിയൻ കോപിന്റെ സ്മാർട് ഓൺലൈൻ സ്റ്റോർ വഴി നവംബറിൽ ഓഫറുകൾ ലഭ്യമാണ്. അഞ്ച് ക്യാമ്പയിനുകളായി നവംബർ മാസത്തിലുടനീളം പ്രൊമോഷനുകൾ സംഘടിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക മാത്രമല്ല വീട്ടിലിരുന്ന് കൊണ്ട് ത്നെ യൂണിയൻ കോപിന്റെ ഷോപ്പിങ് അനുഭവം ലഭിക്കാനും ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു.ഓൺലൈൻ ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനായി എക്സ്പ്രസ് ഡെലിവറി, പിക് അപ് സേവനങ്ങൾ, ഹോൾസെയിൽ പർചേസുകൾ, ഓഫറുകൾ എന്നിങ്ങനെ നിരവധി സവിശേഷതകളും യൂണിയൻ കോപ് ഇ സ്റ്റോറിൽ ലഭിക്കുന്നു.