- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കുഞ്ഞാലി മരക്കാർ സ്മാരകം: എം എൽ എ യ്ക്കു നിവേദനം നൽകി
ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ഇരിങ്ങൽ കോട്ടക്കൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്റെപുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ചു കൊയിലാണ്ടി മണ്ഡലം എം എൽ എ കാനത്തിൽ ജമീലയുമായികുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ പ്രതിനിധികൾ ചർച്ച നടത്തി. നിവേദനം നൽകി.
പയ്യോളി നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമ്മിച്ചു ഇന്ത്യയുടെ അഭിമാനമായിരുന്ന ധീരനായആ നാവിക പടത്തലവന്റെ പേരിൽ വിപുലമായ മ്യുസിയം സജ്ജീകരിക്കാൻ ശ്രമങ്ങൾ നടത്തണമെന്ന്നിവേദക സംഘം എം എൽ എ യോട് ആവശ്യപ്പെട്ടു.
മരക്കാരുടെ ജന്മദേശമായ ഇവിടെ നിന്നും കെട്ടിടനിർമ്മാണത്തിനും മറ്റുമായി കുഴിയെടുക്കുമ്പോൾ ,മണ്ണിനടിയിൽ നിന്നും കണ്ടെടുത്ത സ്വർണാഭരണങ്ങളും, പഴയ ശില്പങ്ങളുമെല്ലാം സുരക്ഷയുടെ പേരിൽ സർക്കാർട്രഷറികളിൽ സൂക്ഷിച്ചതായാണറിവ്. ഇതെല്ലാം തന്നെ, മരക്കാർ സ്മാരകത്തോടനുബന്ധിച്ചുള്ള മ്യുസിയത്തിൽ
തന്നെ സംരക്ഷിച്ചു പ്രദര്ശിപ്പിക്കേണ്ടതുണ്ട്. ചരിത്ര വസ്തുക്കൾ ഇവിടെ പ്രദര്ശിപ്പിക്കാത്തതു മൂലം ,മ്യുസിയംസന്ദര്ശിക്കാനെത്തുന്ന ചരിത്ര-നാവിക ഗവേഷകരും, വിദ്യാർത്ഥികളും, ഉൾപ്പെടെയുള്ള അധ്യയന യാത്ര സംഘങ്ങൾനിരാശരായി മടങ്ങുകയാണ്. ഇന്ത്യയിൽ വൈദേശികാധിപത്യത്തിനു തുടക്കക്കാരായ പോർച്ചുഗീസ് അധിനിവേശത്തോട്
കടൽ മാർഗം ആദ്യമായി ചെറുത്തു നില്പു നടത്തിയത്, കോഴിക്കോട് നാടുവാഴിയായിരുന്ന സാമൂതിരി രാജാവിന്റെനാവിക പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാരായിരുന്നു. മരക്കാർക്കു ഇതുമൂലം തന്റെ ജീവൻ പോലുംബലിയർപ്പിക്കേണ്ടി വന്നു. രാജ്യത്തിന് വേണ്ടി ആദ്യ രക്തസാക്ഷിയാവേണ്ടി വന്ന ആ മഹാന്റെ പോരാട്ടങ്ങളുടെചരിത്ര സാക്ഷ്യങ്ങളാണ് തലശേരി കടപ്പുറത്തു നിന്നും കണ്ടു കിട്ടിയ പീരങ്കികളും, മരക്കാർ ഗ്രാമത്തിൽ നിന്നും
കണ്ടെത്തിയ പീരങ്കിയുണ്ടകളും,വാളുകളും പരിചകളുമെല്ലാം. ഇവയൊക്കെയും കുഞ്ഞാലി മരക്കാരുടെ പേരിലുള്ളമ്യുസിയത്തിൽ തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
മരക്കാർ സ്മാരകവും സമീപത്തായി സ്ഥിതി ചെയ്യുന്ന ഇരിങ്ങൽ അന്താരാഷ്ട്ര കരകൗശല ഗ്രാമം(ക്രാഫ്റ്റ് വില്ലേജ്),വടകര സാൻഡ് ബാങ്ക്‌സ്, തിക്കോടിക്ക് പടിഞ്ഞാറായി അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന വെള്ളിയാങ്കല്ല്എന്നിവയുമായി ബന്ധിപ്പിച്ചു ജല, സാഹസിക ടൂറിസത്തിന്റെ സാധ്യതകളും പ്രയോഗികമായാൽ ഈ മേഖലയിലെവിനോദ സഞ്ചാര രംഗത്ത് അത് ഉണർവേകും.
മരക്കാരുടെ അധിനിവേശ പോരാട്ടചരിത്രസംഭവങ്ങളൊക്കെയും ഭാവി തലമുറയിലേക്കു പകരാൻ ആ ധീര നാവികസേനാനിയുടെ ചരിത്രം പാഠ്യ പദ്ധതികളിൽ ഉൾപ്പെടുതാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും നിവേദക സംഘംഎം എൽ എ യോട് അഭ്യർത്ഥിച്ചു.
കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ജന:സിക്രട്ടറി അഡ്വ.മുഹമ്മദ് സാജിദ് എം എൽ എ ക്കു നിവേദനംകൈമാറി. ഫൗണ്ടേഷൻ ഉപദേഷ്ടാക്കളും എഴുത്തുകാരുമായ ഇസ്മായിൽ മേലടി, ബഷീർ തിക്കോടി, റഹീസ്ഇരിങ്ങൽ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
ഇന്ത്യയിൽ അധിനിവേശത്തിനെതിരെ ആദ്യം പടനയിച്ചു ജീവത്യാഗം വരിച്ച മഹാനെന്ന നിലയിൽ കുഞ്ഞാലിമരക്കാർക്കു ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രഥമ രക്ത സാക്ഷിയുടെ സ്ഥാനമുള്ളതെന്നു എം എൽ എ പറഞ്ഞു.സ്മാരകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുന്ന നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കാമെന്നും, മരക്കാർ ചരിത്രം
പാഠ്യ പദ്ധതികളിൽ ഉൾപ്പെടുതാനുള്ള കാര്യം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും എം എൽ എഉറപ്പു നൽകി.