- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ആരോഗ്യം പ്രധാനം; നാനൂറിലധികം ജീവനക്കാരുമായി ദുബായ് റണ്ണിന്റെ ഭാഗമായി ഏരീസ് ഗ്രൂപ്പ്
ദുബായ്: ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ദുബായ് റണ്ണിൽ നാനൂറിലധികം ജീവനക്കാരെ പങ്കെടുപ്പിച്ച് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മൾട്ടി നാഷണൽ കൺസോർഷ്യമായ ഏരീസ് ഗ്രൂപ്പ്.ജീവനക്കാർക്ക് സന്തോഷം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപനത്തിൽ ആരംഭിച്ച ഹാപ്പ്‌നസ്സിനു വേണ്ടിയുള്ള പ്രത്യേക ഡിവിഷന്റെ ആഭിമുഖ്യത്തിലാണ് ജീവനക്കാർ 'ദുബായിറണ്ണി'ൽ പങ്കാളികളായത്. ദുബായ് കിരീടാവകാശി ഹിസ് ഹൈനസ്സ് ഹംദാൻ ബിൻ മുഹമ്മദ് മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ആറാം വർഷം കൂടിയാണ് ഇത്. മുപ്പത് മിനിറ്റ് വീതം മുപ്പത് ദിവസം ഫിറ്റ്‌നെസ്സിനായി നീക്കി വയ്ക്കുക എന്ന ലക്ഷ്യമാണ് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിലൂടെ അധികൃതർ ഈ വർഷം മുന്നോട്ട് വയ്ക്കുന്നത്.
ഇതിന്റെ ഭാഗമാകാൻ സാധിച്ചതിൽ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്ന് ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സർ സോഹൻ റോയ് പറഞ്ഞു.ദുബായ് ഗവൺമെന്റ് സംഘടിപ്പിക്കുന്ന ഈ മാരത്തണ്ണിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവും ഉണ്ട്. രണ്ടായിരത്തി ഇരുപത്തി രണ്ട് - ഇരുപത്തി മൂന്ന് എന്ന വർഷം ഏരിസ് ഗ്രൂപ്പിനെ സംബന്ധിച്ചും വളരെ ശ്രദ്ധേയമാണ്. സ്ഥാപനം അതിന്റെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്ന ഒരു വേള കൂടിയാണിത്. ജീവനക്കാരുടെ ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും ഞങ്ങൾ വളരെയധികം മുൻഗണന കൊടുക്കുന്നു.
വ്യായാമത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രോഗ്രാമുകളും വർക്ക് ഷോപ്പുകളും ചലഞ്ചുകളും ഞങ്ങൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കിടയിലാണ് ദുബായ് ചലഞ്ചിന്റെ ഭാഗമാകാനുള്ള അവസരം ഞങ്ങൾക്ക് ലഭിക്കുന്നത്. ' അദ്ദേഹം പറഞ്ഞു.
ഏകദേശം ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി ദുബായ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഫ്രീ വർക്കൗട്ടുകൾ, ഫിറ്റ്‌നസ് ഈവന്റുകൾ, വെൽനെസ്സിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിവിധ പരിപാടികൾ എന്നിവയിലൂടെ ആരോഗ്യത്തിന് പരമപ്രാധാന്യം കൊടുക്കാനുള്ള മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ഈ പരിപാടികളുടെ ഉദ്ദേശം. ഇതിന്റെ ഭാഗമായിരുന്നു നവംബർ ആറിന് നടന്ന ' ദുബായ് റൈഡും', നവംബർ ഇരുപതിന് സംഘടിപ്പിക്കുന്ന ' ദുബായ് റൺ ' എന്ന ചലഞ്ചും.
ആരോഗ്യമാണ് ഏറ്റവും വലിയ ധനം എന്ന അവബോധം ജീവനക്കാരിൽ വളർത്തിയെടുക്കുന്നതിന്റെ ഭാഗമാണ് ഭൂരിപക്ഷം ജീവനക്കാരെയും ഈ ഫിറ്റ്‌നെസ്സ് ചലഞ്ചിൽ പങ്കെടുപ്പിക്കുന്നതിന്റെ ഉദ്ദേശമെന്ന് ഏരീസ് ഗ്രൂപ്പിന്റെ പ്രോഗ്രാം ഡയറക്ടർ സുധീർ ബദർ പറഞ്ഞു.
'ഏത് സ്ഥാപനത്തിനെ സംബന്ധിച്ചു നോക്കിയാലും അവരുടെ ഏറ്റവും വിലപ്പെട്ടതും ചിലവേറിയതുമായ മൂലധനമാണ് ജീവനക്കാർ. അതിനാൽ, ഓരോ സ്ഥാപനവും അവരുടെ ജീവനക്കാരുടെ ശാരീരിക ക്ഷേമത്തിനും മാനസികാരോഗ്യത്തിനും അങ്ങേയറ്റം ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനായി ആവശ്യത്തിന് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും വേണം. ഞങ്ങളുടെ സ്ഥാപനത്തിൽ രണ്ടുവർഷം മുൻപ് ഈ ലക്ഷ്യത്തോടെ ഒരു' ഹാപ്പിനെസ്സ് ഡിവിഷനും ' ജീവനക്കാരുടെ ആരോഗ്യം ലക്ഷ്യമിട്ട് ഓഫീസിൽ തന്നെ ജിംനേഷ്യവും ആരംഭിച്ചിരുന്നു. അത് വിജയകരമായി മുന്നോട്ടു പോകുന്നു '. അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തിലെ നാനൂറിലധികം ജീവനക്കാരാണ് അവരുടെ കുടുംബങ്ങളും കുട്ടികളുമുൾപ്പെടെ ദുബായ് റണ്ണിൽ പങ്കെടുത്തത്.മത്സരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്കായി പ്രത്യേക 'ഏരീസ് @25 ജേഴ്സി'കളും തയ്യാറാക്കുകയുണ്ടായി. പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടയോട്ട പരിപാടിയായി ദുബായ് റൺ വിലയിരുത്തപ്പെടുന്നു.നഗരത്തിലെ സൂപ്പർ ഹൈവേയായ 'ഷെയ്ഖ് സായിദ് റോഡ്', ഈ ഇവന്റിന്റെ ഭാഗമായി ഒരു ഭീമൻ റണ്ണിങ് ട്രാക്കായി മാറിക്കഴിഞ്ഞിരുന്നു.
ജീവനക്കാർക്കായി നിരവധി അവബോധ പരിപാടികളാണ് ഏരീസ് ഗ്രൂപ്പ് സംഘടിപ്പിച്ചു വരുന്നത്.ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് നിരവധി സെമിനാറുകൾ ഇതിനകം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.
എല്ലാ ജീവനക്കാരുടെയും ആരോഗ്യ പരിശോധന ആറുമാസം കൂടുമ്പോൾ നിർബന്ധമാണ്. മൈൻഡ് റിലാക്‌സേഷൻ രീതികളും ശാരീരിക വ്യായാമങ്ങളും പരിശീലിപ്പിക്കാറുണ്ട് . സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സ്ഥിരമായി രക്തദാന ക്യാമ്പുകളും സ്ഥാപനം നിരന്തരം സംഘടിപ്പിക്കുന്നു.