- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വടകര പ്രവാത്സോവം നാളെ
ദുബായ്: യു എ ഇ യിലെ വടകര പാർലമെന്റ് മണ്ഡലം ഉൾക്കൊള്ളുന്ന പ്രദേശത്തുകാരുടെ കൂട്ടായ്മയായ വടകര എൻ ആർ ഐ കൂട്ടായ്മയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന പ്രവത്സോവം'2022 നാളെ ദുബായ് ഖിസൈസിലെ ക്രസന്റ് സ്‌കൂൾ അങ്കണത്തിൽ നടക്കും.
ഉച്ചതിരിഞ്ഞ് 3 മണിക്ക് വടകരയുടെ ദേശ മുദ്രയായ 'അഞ്ചു വിളക്കി'ന് സമീപം ആരംഭിക്കുന്ന ചിരപുരാതനമായ വടകര ആഴ്ച ചന്തയുടെ പുനഃസൃഷ്ടിയാണ് പ്രവസോത്സവത്തിന്റെ പ്രധാന ആകർഷണീയത. ഇതോടൊപ്പം കുട്ടികൾക്കായി ചിത്ര രചന മത്സരവും, കുടുംബിനികൾക്കായി പായസ മത്സരവും നടക്കും. കൂടാതെ വൈകിട്ട് 4 നു നടക്കുന്ന ഘോഷയാത്രയിൽ വടകരയുടെ തനതു ശില്പങ്ങൾ , മുത്തുകുട, ചെണ്ടമേളം, മയിലാട്ടം, കരകാട്ടം, തുടങ്ങിയവയുമുണ്ടാകും.
തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗ്ലോബൽ പീസ് അംബാസഡർ ഹുസയ്ഫ ഇബ്രാഹിം ഉത്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രശസ്തർ പങ്കെടുക്കും. പ്രമുഖരെ ആദരിക്കുകയും ചെയ്യും. ഒപ്പം കടത്തനാടിന്റെ തനത് കലാപരിപാടികൾ കളരിപ്പയറ്റ് , കോൽക്കളി, വടക്കൻ പാട്ട്, തച്ചോളി പാട്ടുകൾ , നൃത്തനൃത്യങ്ങൾ, എന്നിവയും പ്രശസ്ത ഗായകർ താജുദ്ധീൻ വടകര, അജയ് ഗോപാൽ, മുനവ്വർ, ഹർഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറും.