ഷാർജ: യുഎഇ രാഷ്ട്രം അമ്പ ത്തിയൊന്നാം ദേശീയ ദിനമാഘോഷിക്കുമ്പോൾമലയാളികൾക്ക് അറേബ്യൻഐക്യ നാടുകളുടെ സഹിഷ്ണുതാ ബോധവും സമഭാവനവും സേവനസന്ന2തയും സഹവർ ത്തിത്വവും വിളി േച്ചാതുന്ന രീതിയിൽ വെള്ളിയാഴ്ച നമസ്‌ക്കാര ത്തിന്റെ ഭാഗമായ ഖുത്ബാ പ്രഭാഷണങ്ങൾ മൊഴിമാറ്റി പുസ്തകമാക്കി പ്രസിദ്ധീകരിക്ക െപ്പട്ടിരിക്കുകയാണ്.

മാധ്യമപ്രവർ ത്തകനും എഴു ത്തുകാരനുമായ കാസർകോട് കളനാട് സ്വദേശി മ3സൂർ ഹുദവിയാണ് എഴുതി തയ്യാറാക്കിയത്. 'മിമ്പർ  എന്ന നാമകരണം ചെയ്യ െപ്പട്ട പുസ്തകം ഷാർജ ഇന്റർനാഷണൽ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യ െപ്പട്ടു. പ്രതിപക്ഷ നേതാവ് വി ടി സതീശൻ മാ പ്പിള പ്പാട്ട് ഗവേഷകൻഫൈസൽ എളേറ്റിൽ, റേഡിയോ ജോക്കി ഫസൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

ഏതാനും വർഷങ്ങളായി മിഡിൽ ഈസ്റ്റ് ചന്ദ്രികയിൽ വെള്ളിയാഴ്ചകളിൽ പ്രസിദ്ധീകരിച്ചു വരുന്ന ജുമുഅ ഖുതുബ പ്രഭാഷണങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 65 ഖുതുബകളുടെ കുറിപ്പുകളാണ് ഒന്നാം ഭാഗമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎഇ ഔഖാഫ് മതകാര്യാലയം എല്ലാ വെള്ളിയാഴ്ചകളിലും ഖുതുബകൾക്കായി നിർദേശിച്ച് നൽകിയ വിഷയങ്ങളിൽ ഗഹനമായതും കാലിക പ്രസക്തവുമായ വിഷയങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. രാജ്യത്തെ ആയിരക്കണക്കിന് പള്ളികളിൽ ലക്ഷങ്ങൾ ശ്രവിച്ചതാണ് ഇതിന്റെ ഉള്ളടക്കമെന്നതും അന്ത:സത്ത നഷ്ടപ്പെടാതെ സാഹിത്യമികവോടെ തയാറാക്കിയതാണ് ഇവയെന്നതും ഇതിന്റെ സവിശേഷത ബോധ്യപ്പെടുത്തുന്നതാണ്.

കാസർകോട് കളനാട്ടെ ദേളി മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകനാണ്. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, ചട്ടഞ്ചാൽ എംഐസി ദാറുൽ ഇർശാദ് അക്കാദമി എന്നിവിടങ്ങളിൽ നിന്നായി ഹദീസ് ആൻഡ് റിലേറ്റഡ് സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവുമുണ്ട്. ഭാര്യ ഫാത്തിമത്ത് റംസി ജഹാൻ (ഓഡിയോളജിസ്റ്റ്), ഖദീജ ജസ്വ മകളാണ്. ബുക് പ്ലസ് ആണ് പ്രസാധകർ