- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വിസ്മയമായി 'വടകര പ്രവാസോത്സവം'
ദുബൈ: യു എ ഇ യിലെ വടകര പാർലമെന്റ് മണ്ഡലം ഉൾക്കൊള്ളുന്ന പ്രദേശത്തുകാരുടെ കൂട്ടായ്മയായ വടകരഎൻ ആർ ഐ കൂട്ടായ്മയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവത്സോവം'2022വ്യത്യസ്ത അനുഭവമായി.
വടകരയുടെ പഴയ ഓർമ്മകളെ തൊട്ടുണർത്തുന്ന ദേശക്കാഴ്ചകളുടെ ദൃശ്യാവിഷ്‌കാരവും മലബാറിൽ വടകരയെഅടിയാളപ്പെടുത്തുന്ന അഞ്ചുവിളക്കിന്റെ രൂപകല്പനയും തങ്ങളുടെ പഴയ കാലത്തിലേക്കുള്ള തിരിച്ചു നടക്കലായി.വടകരയുടെ പഴമയെ അടിയാളപ്പെടുത്തുന്ന ക്ഷേത്രങ്ങളും പള്ളികളും അനുബന്ധ പുരാതന കാഴ്ചകളുടെ ഫോട്ടോ
പ്രദർശനം പ്രവാസികളെ നാട്ടോർമ്മയിലേക്ക് നയിച്ചു. പുരാതനമായ വടകര ചന്തയും പുനരാവിഷ്‌കരിക്കപ്പെട്ടു.ഇതോടൊപ്പം കുട്ടികൾക്കായി ചിത്ര രചന മത്സരവും, കുടുംബിനികൾക്കായി പായസ മത്സരവും നടന്നു.
തുടർന്നു നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ ആബാല വൃദ്ധം ജനങ്ങൾ അണിനിരന്നു. വടകരയുടെ തനതുശില്പങ്ങൾ , മുത്തുകുട, ചെണ്ടമേളം, മയിലാട്ടം, കരകാട്ടം, തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റു കൂട്ടി.
ദുബായ് ക്രസന്റ് സ്‌കൂൾ അങ്കണത്തിൽ വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ഗ്ലോബൽ പീസ് അംബാസഡർ ഹുസൈഫ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നബാദ് അൽ ഇമാറാത് ടീ0 ലീഡർ ഉമ്മു മർവാൻ മുഖ്യാതിഥിയായിപങ്കെടുത്തു.
പ്രസിഡന്റ് ഇ കെ ദിനേശൻ അധ്യക്ഷത വഹിച്ചു., കെ പി മുഹമ്മദ് , അഡ്വ സാജിദ് അബൂബക്കർ , ഡോ മുഹമ്മദ് ഹാരിസ് ,സത്യൻ എസ് ആർ, രാജൻ കൊള്വി പാലം, മോഹൻ എന്നിവർ സംസാരിച്ചു . ചടങ്ങിൽ സാമൂഹ്യ-സാംസ്‌കാരിക-വ്യവസായപ്രമുഖരെ ആദരിച്ചു., ജനറൽ സെക്രട്ടറി മനോജ് കെ വി സ്വാഗതവും ട്രഷറർ അഡ്വ മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.
കോൽക്കളി, തിരുവാതിര, നൃത്തങ്ങൾ, സിനിമാന്റിക്ക് ഡാൻസ്, ലഘു നാടകം തുടങ്ങിയവ അരങ്ങേറി . തുടർന്ന് പ്രശസ്തഗായകർ താജുദ്ധീൻ വടകര, അജയ് ഗോപാൽ, മുനവ്വർ, ഹർഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.
പ്രേമാനന്ദൻ, മൊയ്ദു കുറ്റ്യാടി, സുഷി കുമാർ , അസീസ് പുറമേരി, എസ്‌പി.മഹമൂദ്, ചന്ദ്രൻ കൊയിലാണ്ടി, ഷാജി, പ്രകാശ്,റഷീദ് ചൊക്ലി, മനോജ് സി എച് , ശംസുദീൻ കാർത്തികപ്പള്ളി, മൊയ്ദു പേരാമ്പ്ര, സലാം ചിത്രശാല, നൗഫൽ കടിയങ്ങാട്,അനിൽ, അഹ്മദ് ചെനായി, അബ്ദുല്ല, പ്രദീപ്, തുടങ്ങിയവർ നേതൃത്വം നൽകി.
പരിപാടി പ്രോഗ്രാം കമ്മറ്റി കൺവീനർ റമൽ നാരായണൻ, യാസിർ , രമ്യ , സൂരജ് പി കെ , ജിനു കെ എം തുടങ്ങിയവർ നിയന്ത്രിച്ചു .