ദുബായ് : യുഎഇയുടെ 51മത് ദേശീയ ദിനം വ്യത്യസ്തമായ രീതിയിൽ പെരുമ പയ്യോളി ആഘോഷിച്ചു.യു എ ഇ യുടെ ദേശീയ ദിനത്തിൽ പെരുമയുടെ പ്രവർത്തകർ ദുബായ് ഹെൽത്ത് അഥോറിറ്റിയുടെആസ്ഥാനത്തുള്ള ബ്ലഡ് ഡൊണേഷൻ സെന്ററിലെത്തി രക്തം ദാനം ചെയ്തു.

രക്തദാനം മഹാദാനം എന്ന മാനവിക മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പെരുമയുടെ നൂറോളം
പ്രവർത്തകർ ഈയൊരു സൽക്കർമ്മത്തിൽ പങ്കെടുത്തു.രക്തദാനത്തോടനുബന്ധിച്ചു നടന്ന ദേശീയ ദിനാഘോഷ ചടങ്ങിൽ പ്രസിഡന്റ് സാജിദ് പുറത്തൂട്ട്അധ്യക്ഷത വഹിച്ചു.

മുൻ പ്രസിഡണ്ടും സ്ഥാപക നേതാവുമായ കാസിം കളത്തിൽ ഉദ്ഘാടനം ചെയ്തു.മുഖ്യരക്ഷാധികാരിയായ ബഷീർ തിക്കോടി ആമുഖ പ്രഭാഷണം നടത്തി. പ്രയാഗ് പേരാമ്പ്ര,അസീസ് മേലടി, സത്യൻ പള്ളിക്കര, ഷമീർ കാട്ടടി എന്നിവർ സംസാരിച്ചു.

റിലീഫ് കമ്മിറ്റി കൺവീനർ മൊയ്തീൻ പട്ടായി സ്വാഗതവും സെക്രട്ടറി സുനിൽ പാറേമ്മൽ നന്ദിയും പറഞ്ഞു.