ദുബായ് : യു എ ഇ യുടെ 51 ആം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ പ്രവാസി കൂട്ടായ്മയുടെആഭിമുഖ്യത്തിൽ 'സ്‌നേഹ സംഗമം' സംഘടിപ്പിച്ചു.ദുബായിൽ നടന്ന പരിപാടിയിൽ സ്വദേശികളും പ്രവാസികളോടൊപ്പം ആഘോഷത്തിൽ പങ്കു ചേർന്നു.

ഗ്ലോബൽ പീസ് അംബാസഡർ ഹുസയ്ഫ ഇബ്രാഹിം ഉത്ഘാടനം ചെയ്തു. യു എ ഇ യിൽ സ്വദേശികൾക്കുംവിദേശികൾക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നതെന്നും, സഹിഷ്ണുതയും സമാധാനവുമാണ് രാജ്യത്തിന്റെ മുഖ മുദ്രയെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ പ്രവർത്തക ഉമ്മ് മർവാൻ, യു എ ഇ അഭിഭാഷിക ബൊതൈന എന്നീ വനിതകൾ വിശിഷ്ടാധിതികളായി പങ്കെടുത്തു.മലബാർ പ്രവാസി പ്രസിഡണ്ട് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.

അബ്ദുൽ അസീസ് ഔദ് , ഖാലിദ് നവാബ്, മുഹമ്മദ് അസീം, നിയാസ് അൽനൂർ , അൻവർ നഹ, ഇ കെ ദിനേശൻ, ശരീഫ് കാരശ്ശേരി , മോ ഹൻ എസ് വെങ്കിട്ട് , ബി എ നാസർ , ജലീൽ പട്ടാമ്പി , രാജൻ കൊളാവിപാലം, മൊയ്ദു കുറ്റ്യാടി ,മുജീബ് കൊയിലാണ്ടി, ഭാസ്‌കരൻ വടകര, സുനിൽ പയ്യോളി,കരീം, നിഷാദ്, സലാം, തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സിക്രട്ടറി അഡ്വ:മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറർ എം മുഹമ്മദലി നന്ദിയും പറഞ്ഞു.ടി പി അഷ്റഫ്, ഹാരിസ്‌കോസ്‌മോസ് ,സതീഷ് മാവൂർ, ബഷീർ മേപ്പയൂർ , ഉണ്ണികൃഷ്ണൻ, ജലീൽ മഷൂർ , നൗഷാദ് ഫെറോക് , ചന്ദ്രൻ , മൊയ്ദു പേരാമ്പ്ര , അഹമ്മദ് , റഊഫ് പുതിയങ്ങാടി, തുടങ്ങിയവർ നേതൃത്വം നൽകി.