- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വടക്കയിൽ ഷെഫീഖിനു സ്വീകരണം നൽകി
ദുബായ്: പയ്യോളി മുൻസിപ്പാലിറ്റി ചെയർമാൻ വടക്കയിൽ ഷഫീഖിനു 'പെരുമ പയ്യോളി', യുഎഇ കമ്മിറ്റിയുടെനേതൃത്വത്തിൽ സ്വീകരണം നൽകി.പയ്യോളി മുൻസിപ്പാലിറ്റിയിലെ വികസന കാര്യങ്ങൾ മെമ്പർമാർ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഈ കാര്യങ്ങളെല്ലാം സമയബന്ധിതമായി പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും ചെയർമാൻ വ്യക്തമാക്കി.സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസ്മായിൽ മേലടി ആമുഖപ്രഭാഷണം നടത്തി.ബിജു പണ്ടാരപ്പറമ്പിൽ മൊമെന്റോ കൈമാറി.
അസീസ് സുൽത്താൻ മേലടി, എ കെ അബ്ദുറഹിമാൻ, ഷാജി ഇരിങ്ങൽ, കരീം വടക്കയിൽ, ഷാമിൽ മൊയ്തീൻ,സത്യൻ പള്ളിക്കര, ഷാജി പള്ളിക്കര എന്നിവർ സംസാരിച്ചു.സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രെഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.
Next Story