ദുബൈ: ദുബൈയിലെ വിവിധ ശാഖകളിലൂടെ പതിനായിരക്കണക്കിന് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങളാണ് യൂണിയൻ കോപ് ലഭ്യമാക്കുന്നതെന്ന് കോഓപ്പറേറ്റീവിന്റെ ഓപ്പറേഷൻ മാനേജർ അയൂബ് മുഹമ്മദ്. ഇതിന് പുറമെ കോഓപ്പറേറ്റീവിന്റെ എല്ലാ ശാഖകളിലും മത്സ്യം, മാംസ്യം, ചീസ്, സ്നാക്കുകൾ, റോസ്റ്റർ, ബേക്കറി എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളുമുണ്ട്. ഈ സവിശേഷതകൾ കൊണ്ടും മിതമായ വില, ഉൽപ്പന്നങ്ങളുടെ നിലവാരം, സുരക്ഷ എന്നിവ പരിഗണിച്ചും ഭക്ഷ്യ, അവശ്യ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ യൂണിയൻ കോപിനെ തെരഞ്ഞെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.

അതിവേഗം വ്യാപിക്കുക എന്ന കോഓപ്പറേറ്റീവിന്റെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ ലക്ഷ്യം നേടാനും യൂണിയൻ കോപ് നിരന്തരം പരിശ്രമിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക കൊമേഴ്സ്യൽ സെന്ററുകൾ തുടങ്ങുന്നതിലാണ് യൂണിയൻ കോപ് പരിശ്രമം നടത്തി വരുന്നത്. സാധ്യമായ ഏറ്റവും വലിയ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങളുടെ സ്റ്റോക്കുകൾ ലഭ്യമാക്കാൻ യൂണിയൻ കോപ് തുടർച്ചയായി പ്രവർത്തിക്കുന്നു. ഉൽപ്പന്നങ്ങൾ എത്തിക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കോഓപ്പറേറ്റീവ്, ഒരു ഉൽപ്പന്നം തന്നെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിക്കാൻ ശ്രമിക്കാറുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾ നിറവേറ്റുകയും എല്ലാ സാഹചര്യങ്ങളിലും ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾ വാങ്ങുന്നതിന് മുമ്പ് ഉൽപ്പന്നങ്ങളുടെ വില സ്‌കാൻ ചെയ്യാൻ ഇവ റീഡ് ചെയ്യാനുമായി ആധുനിക ഉപകരണങ്ങളാണ യൂണിയൻ കോപിന്റെ ദുബൈയിലെ 24 ശാഖകളിലും അഞ്ച് കൊമേഴ്സ്യൽ കേന്ദ്രങ്ങളിലും ക്രമീകരിച്ചിട്ടുള്ളത്്. ഇതുവഴി വിലയിലുണ്ടാകുന്ന തെറ്റുകൾ ഇല്ലാതാക്കാനും മികച്ച ഷോപ്പിങ് അനുഭവം സാധ്യമാക്കാനും കഴിയുന്നുണ്ടെന്ന് അയൂബ് മുഹമ്മദ് പറഞ്ഞു. യൂണിയൻ കോപിന്റെ ഷോറൂമുകളിലും കൺസ്യൂമർ ഹാപ്പിനസ് സെന്ററുകളിലും ജോലി ചെയ്യുന്ന സ്റ്റാഫ്, ഉപഭോക്താക്കളുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും കൃത്യമായി മറുപടി നൽകുകയും ചെയ്യുന്നു. ഉൽപ്പന്നം ഓർഗാനിക് ആണോ, പ്രാദേശികമാണോ, ഫ്രഷ് ആണോ എന്നിങ്ങനെ വിവിധ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് അവർക്ക് യോജിച്ച സാധനങ്ങൾ വാങ്ങാനും കഴിയുന്നു. ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാർ, ബില്ലിങ് കൗണ്ടറുകളിലും അക്കൗണ്ട് വിഭാഗങ്ങളിലും ഉള്ളവർ, ഹാളിലുള്ള ജീവനക്കാർ എന്നിങ്ങനെ എല്ലാവരുടെയും വൈദഗ്ധ്യത്തെ കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.

കോഓപ്പറേറ്റീവിലെ പ്രൊഫഷണൽ ടീം വഴി ഉപഭോക്താക്കളുടെ പെരുമാറ്റങ്ങളും നിരീക്ഷിക്കാറുണ്ട്. ഭൂരിഭാഗം പേരും ഉൽപ്പന്നങ്ങളുടെ സ്രോതസ്സ്, വില, കാലാവധി എന്നിങ്ങനെ എല്ലാം പരിശോധിച്ചാണ് പർചേസ് നടത്തുന്നത്. പൊതുജനാരോഗ്യം, സുരക്ഷ എന്നിവയിൽ അന്താരാഷ്ട്ര നിലവാരമാണ് യൂണിയൻ കോപ് പുലർത്തുന്നത്. ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായുള്ള പരിശീലന കോഴ്സുകളും സംഘടിപ്പിക്കാറുണ്ട്. ഇതിന് പുറമെ ണുനശീകരണത്തിൽ ഏറ്റവും പുതിയ അന്താരാഷ്ട്ര രീതികൾ സ്വീകരിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കും പൊതു ആരോഗ്യത്തിനുമായി വിവിധ വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു വരുന്നു.

സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവർക്കും സേവനങ്ങൾ നൽകാൻ കോഓപ്പറേറ്റീവ് ജാഗ്രത പുലർത്താറുണ്ടെന്നും ഉപഭോക്താക്കളുടെ ബജറ്റിനുള്ളിൽ നിൽക്കുന്ന ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും ആഴ്ചതോറും, പ്രതിമാസം, കൃത്യമായ ഇടവേളകളിൽ, സീസണുകളിൽ എന്നിങ്ങനെ വിവിധ വിലക്കിഴിവുകൾ നൽകാനും കോഓപ്പറേറ്റീവ് നിരന്തരം ശ്രമിക്കാറുണ്ടെന്ന് അയൂബ് മുഹമ്മദ് വിശദമാക്കി. വൈബ്സൈറ്റ് പരിശോധിച്ച് ഉൽപ്പന്നങ്ങളുടെ വിലവിവരങ്ങൾ പരിശോധിക്കാവുന്നതുമാണ്.