ദുബായ്: കൂട്ടായ്മകൾ ശക്തമാവുന്നത് കൂട്ടായ പ്രവർത്തനത്തിലൂടെയാണെന്ന്മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി പറഞ്ഞു. ഏതൊരു കൂട്ടായ്മയും നിലനിൽക്കാനും

സജീവമായ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനും നല്ല കാഴ്ചപ്പാടുള്ള നേതൃത്വം
അനിവാര്യമാണെന്നും, സാമൂഹിക നന്മയ്ക്കും, ജീവകാരുണ്യ പ്രവർത്തങ്ങൾക്കും, ഒപ്പം
അംഗങ്ങളുടെ ക്ഷേമത്തിനും പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന കൂട്ടായ്മകൾ
നിലനിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പെരുമ പയ്യോളി യു എ ഇ കമ്മറ്റി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അനൂപ് കീച്ചേരി.ഷാജി ഇരിങ്ങൽ പെരുമയുടെ ഉപഹാരം അനൂപ് കീച്ചേരിക്ക് നല്കി.

ചടങ്ങിൽ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. പയ്യോളി മുൻസിപാലിറ്റി ചെയർമാൻവടക്കയിൽ ഷഫീഖ്, ഇസ്മായിൽ മേലടി, എ കെ അബ്ദുറഹ്മാൻ, അസിസ് സുൽത്താൻ, ബിജുപണ്ടാരപറമ്പിൽ, കരീം വടക്കയിൽ, അഡ്വ: മുഹമ്മദ് സാജിദ്, സതീഷ് പള്ളിക്കര, ഷാമിൽ മൊയ്തീൻ,സത്യൻ പള്ളിക്കര, ജ്യോതിഷ് ഇരിങ്ങൽ എന്നിവർ സംസാരിച്ചു.

സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.