- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ സദാ ശ്രദ്ധയോടെ യൂണിയൻ കോപ്
ദുബൈ: അനിതരസാധാരണമായ ഷോപ്പിങ് അനുഭവമാണ് യൂണിയൻ കോപ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നതെന്ന് ഓപ്പറേഷൻസ് ഡിവിഷൻ ഡയറക്ടർ ഹരീബ് മുഹമ്മദ് ബിൻതാനി പറഞ്ഞു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന തരത്തിൽ ഏറ്റവും ഉയർന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായ അറിവും നൈപുണ്യവും പകരുന്നതിന് വേണ്ടി, ജീവനക്കാർക്ക് പരിശീലനവും ആവശ്യമായ വിദ്യാഭ്യാസവും നൽകുന്നതിലൂടെയും ജനപ്രിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെയും പ്രാദേശിക ബ്രാൻഡുകളുടെയും ഉത്പന്നങ്ങൾ ദുബൈയിലെ വിവിധ ശാഖകളിലൂടെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിലൂടെയുമാണ് ഇത് സാധ്യമാക്കുന്നത്.
'ഞങ്ങളുടെ അഭിലാഷങ്ങളും ദീർഘകാല പദ്ധതികളും യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഓരോ പ്രദേശത്തെയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ശ്രദ്ധാപൂർവം തയ്യാറാക്കിയ പദ്ധതിപ്രകാരമുള്ള വിപുലീകരണമായിരുന്നു അവയിൽ മിക്കതും. ലോകത്തിന്റെ വിവിധ മുക്കൂമൂലകളിൽ നിന്നുള്ള ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നൽകുന്നതിലൂടെ സ്വദേശികൾക്കും പ്രവാസികൾക്കും വ്യത്യസ്തമായൊരു ഷോപ്പിങ് അനുഭവമുണ്ടാക്കാനായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ സാന്നിദ്ധ്യം ശക്തമാക്കാൻ യൂണിയൻ കോപ് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും' - ഹരീബ് മുഹമ്മദ് ബിൻതാനി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ കോപ് ശാഖകളിൽ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ഷോപ്പിങിന് അവസരമുണ്ട്. പകൽ സമയത്തെ അപേക്ഷിച്ച് ഷോറൂമിൽ തിരക്ക് കുറയുമെന്നതിനാലും, കൂടുതൽ സാധനങ്ങൾ തെരഞ്ഞെടുക്കാനും വാങ്ങാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നതിനാലും, ആളുകളുടെ ജോലികളുടെ സ്വഭാവം കാരണവും വലിയൊരു വിഭാഗം ഉപഭോക്താക്കളും രാത്രിയാണ് ഷോപ്പിങിന് തെരഞ്ഞെടുക്കാറുള്ളത് എന്നതിനാലാണിത്. മറ്റ് ശാഖകൾ രാവിലെ 6.30 മുതൽ പുലർച്ചെ രണ്ട് മണി വരെ പ്രവർത്തിക്കും. ഉപഭോക്താക്കളുടെ തൊട്ടടുത്ത് തന്നെ സാന്നിദ്ധ്യം ഉറപ്പാക്കാനും അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും ലക്ഷ്യമിട്ടാണ് യൂണിയൻ കോപ് തങ്ങളുടെ ശാഖകളുടെ സ്ഥാനങ്ങൾ പോലും തെരഞ്ഞെടുത്തിട്ടുള്ളത് - അദ്ദേഹം തുടർന്നു'. എല്ലാ ശാഖകളിലെയും പ്രവർത്തനം പരമാവധി കാര്യക്ഷമത ഉറപ്പാക്കിക്കൊണ്ട് തന്നെയാണ് തുടർന്നു പോകുന്നത്. ഷെൽഫുകളിലും ഡിസ്പ്ലേ ഏരിയകളിലും സാധനങ്ങൾ നിരത്തി വെയ്ക്കുന്നതിൽ മുതൽ സ്റ്റോറുകളിലെ ശീതീകരണത്തിൽ വരെ ഇത് ഉറപ്പാക്കുന്നുണ്ട്. മാർക്കറ്റിലെ വിവിധ ഘടങ്ങൾക്കും ഉപഭോക്താക്കളുടെ ആവശ്യകതയിലെ വർദ്ധനവിനും അനുസൃതമായി ഇത് വർദ്ധിപ്പിക്കാനുള്ള മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വിഭാഗത്തിലുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന തരത്തിലും അവർക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കാനും ലക്ഷ്യമിട്ട് പ്രത്യേക വിദഗ്ധ സംഘം ഓരോ ഘടകങ്ങളും പരിശോധിച്ച് തയ്യാറാക്കുന്ന പഠന റിപ്പോർട്ടുകൾ പ്രകാരമാണ് പുതിയ ശാഖകൾ തുടങ്ങാനുള്ള സ്ഥലങ്ങൾ യൂണിയൻകോപ് ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ചില ഉപഭോക്താക്കൾ അവർക്ക് ഏറ്റവും അടുത്തുള്ളതും ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതുമായ സ്ഥലങ്ങളായിരിക്കും ഷോപ്പിങിന് തെരഞ്ഞെടുക്കുക. ഇത് തന്നെയാണ് ഉപഭോക്താക്കൾക്ക് വേണ്ടി ഉറപ്പുവരുത്താൻ എപ്പോഴും യൂണിയൻ കോപ് ശ്രമിച്ചുകൊണ്ടിരിക്കുന്നതും. സാധനങ്ങളുടെയും വസ്തുക്കളുടെയും ഗുണനിലവാരം, അവ ഉത്പാദിപ്പിക്കപ്പെടുന്ന രാജ്യം, ബ്രാൻഡ്, വിതരണക്കാരുടെ വിശ്വാസ്യത എന്നിവയെല്ലാം ഓരോ ഉത്പന്നവും യൂണിയൻകോപിന്റ ഷെൽഫിൽ എത്തുന്നതിന് മുമ്പ് പരിശോധിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വലിപ്പവും ശരാശരി ഉപഭോക്താക്കളുടെ എണ്ണവും പരിഗണിച്ച് ഓരോ ശാഖയിലും ആവശ്യത്തിന് ജീവനക്കാരെ യൂണിയൻ കോപ് നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിലൂടെ ഉപഭോക്താക്കളുടെ സന്തോഷം ഉറപ്പുവരുത്താനും അവർക്ക് ഏറ്റവും നല്ല സേവനങ്ങൾ നൽകാനും സാധിക്കും.