- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഐഎസ്ഒ സർട്ടിഫിക്കേഷൻ പുതുക്കി യൂണിയൻ കോപ്
ദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില്ലറ വിപണന സ്ഥാപനമായ യൂണിയൻ കോപ് ഐഎസ്ഒ 22301 സർട്ടിഫിക്കേഷൻ വിജയകരമായി സ്വന്തമാക്കി. ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ് സിസ്റ്റം സർട്ടിഫിക്കറ്റായ ഇത് യൂണിയൻ കോപിന്റെ ഐടി ഡിപ്പാർട്ട്‌മെന്റിലൂടെയാണ് സ്ഥാപനം നേടിയത്. ബ്യൂറോ വെറിറ്റാസിന്റെ ദുബൈ ബ്രാഞ്ച് വഴി നൽകുന്ന ഈ പുതുക്കിയ അംഗീകാരം യൂണിയൻ കോപിന്റെ ബിസിനസ് രീതികളിലും നടപടികളിലും അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്നതിന് കൂടുതൽ ശക്തിപകരും.
യൂണിയൻ കോപിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് റാഫി അൽ ദല്ലാൽ, ബ്യൂറോ വെറിറ്റാസ് സർട്ടിഫിക്കേഷൻ മാനേജർ മർവാൻ അരിദിയിൽ നിന്നാണ് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. യൂണിയൻ കോപിന്റെ വിവിധ ഡിവിഷനുകളുടെയും വകുപ്പുകളുടെയും ഡയറക്ടർമാരുടെ സാന്നിദ്ധ്യത്തിൽ അൽ വർഖ സിറ്റി മാളിലെ യൂണിയൻ കോപ് ആസ്ഥാനത്തായിരുന്നു ചടങ്ങ്.
'യൂണിയൻ കോപ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ കാര്യക്ഷമതയും വെല്ലുവിളികൾ നേരിടാനുള്ള അതിന്റെ ശേഷിയും, ദുരന്തങ്ങളും പ്രതിസന്ധികളും പോലുള്ള നിർണായക അവസരങ്ങളിൽ പോലും ബിസിനസ് തുടർച്ചാ നിലവാരം ഉറപ്പുവരുത്താനുള്ള കഴിവിന്റെ അംഗീകാരവുമാണ് 'വ്യാപാര നൈരന്തര്യത്തിനുള്ള' ഐ.എസ്.ഒ ഗ്ലോബൽ സർട്ടിഫിക്കേഷനെന്ന്' ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പുതുക്കാൻ സാധിച്ച നേട്ടത്തെ പ്രകീർത്തിച്ചുകൊണ്ട് യൂണിയൻ കോപ് ഐ.ടി ഡയറക്ടർ ഐമൻ ഉത്മാൻ പറഞ്ഞു. ഉന്നത നിലവാരവും സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട് തന്നെ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്ന സ്മാർട്ട് ഇലക്ട്രോണിക് സംവിധാനം ആവിഷ്‌കരിച്ചതിനുള്ള അംഗീകാരം കൂടിയാണ് യൂണിയൻ കോപിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
യൂണിയൻ കോപിലെ ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ്, മാനവ വിഭവശേഷി - സ്വദേശിവത്കരണ ഡിപ്പാർട്ട്‌മെന്റ്, ട്രേഡിങ് ഓപ്പറേഷൻസ് ഡിവിഷൻ എന്നിങ്ങനെയുള്ള മറ്റ് ഡിവിഷനുകളും ഡിപ്പാർട്ട്‌മെന്റുകളും നൽകിയ സഹകരണത്തിനും പിന്തുണയ്ക്കും ഐ.ടി ഡയറക്ടർ നന്ദി പറഞ്ഞു. നിലവിലുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പുതുക്കുന്നതിനും അത് നിർണായക പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം സർട്ടിഫിക്കേഷൻ പുതുക്കുന്നതിൽ പുതിയ വകുപ്പുകളെക്കൂടി കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അപ്രതീക്ഷിത സാഹചര്യങ്ങളിൽ പോലും ബിസിനസ് നൈരന്തര്യം ഉറപ്പാക്കാനും പ്രശ്‌ന സാധ്യതകൾ തിരിച്ചറിയാനുമുള്ള യൂണിയൻ കോപിന്റെ ശേഷിയെ ഇത് കൂടുതൽ വർദ്ധിപ്പിക്കും.