- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഫാറൂഖ് കോളേജ് ഡയമണ്ട് ജൂബിലി ആഘോഷം ദുബൈയിൽ കപിൽ സിബൽ എം പി ഉദ്ഘാടനം ചെയ്യും
ദുബൈ : കോഴിക്കോട് ഫാറൂഖ് കോളേജിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഫോസ യു എ ഇ സംഘടിപ്പിക്കുന്ന *ഫോസ ഡയമണ്ട് ഫിയസ്റ്റ* ഈ വരുന്ന ശനിയാഴ്ച 21/01/2023 വൈകീട്ട് 4 മണി മുതൽ അൽ നഹ്ദയിലെ *ഹയർ കോളേജ് ഓഫ് ടെക്‌നോളജി* ഓഡിറ്റോറിയത്തിൽ (ബോറി പള്ളിക്ക് എതിർവശം) വെച്ച് നടക്കുകയാണ്. പ്രമുഖ പാർലമെന്ററിയനും നിയമ വിദഗ്ധനുമായ കപിൽ സിബൽ എം പി, ഡോ. എം പി അബ്ദുസമദ് സമദാനി എം പി , പത്മശ്രീ ഡോക്ടർ ആസാദ് മൂപ്പൻ , അഡ്വക്കറ്റ് ഹാരിസ് ബീരാൻ , ഡൽഹി ( അഡ്വക്കറ്റ് സുപ്രീം കോടതി ) തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. രമ്യ നമ്പീശൻ , നജിം അർഷാദ്, രാജ് കലേഷ്, രിസ ഫാത്തിമ തുടങ്ങിയവർ നേതൃത്വം കൊടുക്കുന്ന സംഗീത നിശയും നടക്കുന്നു.
ഫാറൂഖ് കോളേജ് മാനേജിങ് കമ്മറ്റി , ഫോസ സെൻട്രൽ കമ്മറ്റി ഭാരവാഹികളായ സി പി കുഞ്ഞുമുഹമ്മദ് ( മാനേജർ, ഫാറൂഖ് കോളേജ് ), കെ കുഞ്ഞലവി ( പ്രസിഡന്റ് ഫോസ സെൻട്രൽ കമ്മിറ്റി ), എൻ കെ മുഹമ്മദലി ( ട്രഷറർ , ഫാറൂഖ് കോളേജ് മാനേജിങ് കമ്മറ്റി ), ഡോക്ടർ കെ എം നസീർ ( പ്രിൻസിപ്പാൾ , ഫാറൂഖ് കോളേജ് ), പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ ( ഫോർമർ പ്രിൻസിപ്പാൾ ഫാറൂഖ് കോളേജ് ),ഡോക്ടർ യൂസുഫലി ( സെക്രട്ടറി ഫോസ സെൻട്രൽ കമ്മറ്റി ) , കോയ മാസ്റ്റർ ( ഫോഡറ്റ് കൺവീനർ , റിട്ടയേർഡ് ഹെഢ് മാസ്റ്റർ ഫാറൂഖ് ഹൈസ്‌കൂൾ ) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
പരിപാടിയോടനുബന്ധിച്ചു വിവിധ രാജ്യങ്ങളിലെ ഫോസ പ്രതിനിധികൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ അലുംനി മീറ്റ് , ഡയമണ്ട് ഫിയസ്റ്റയുടെ ഭാഗമായി പുറത്തിറക്കുന്ന സോവനീർ പ്രകാശനം , പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ എന്നിവയും നടക്കും.ദുബൈയിൽ നടന്ന പത്ര സമ്മേളനത്തിൽ ഡോക്ടർ ടി അഹമ്മദ് , മുഹമ്മദലി മലയിൽ , അബ്ദുൽ ലത്തീഫ് ജമീൽ , റഷീദ് കിഴക്കയിൽ , റാബിയ ഹുസൈൻ , ജലീൽ മഷ്ഹൂർ , ഡോക്ടർ അനീസ് ഫരീദ് എന്നിവർ പങ്കെടുത്തു.