ദുബായ്: പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും, ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനുമായികോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നെസ്റ്റ് , നെസ്റ്റ് ഇന്റർനാഷണൽഅക്കാദമി ആൻഡ് റിസർച് സെന്റർ (നിയാർക്) എന്നിവയുടെ ഉന്നമനത്തിനും, പ്രചാരണത്തിനുമായിയു എ ഇ യിൽ പ്രവർത്തിക്കുന്ന ഇ-നെസ്റ്റ് (നിയാർക്) പുനഃസംഘടിപ്പിച്ചു.

പ്രസിഡണ്ടായി അഡ്വ.മുഹമ്മദ് സാജിദ്, ജനറൽ സിക്രട്ടറിയായി ജലീൽ മശ്ഹൂർ , ട്രഷററായി ജയൻകൊയിലാണ്ടി എന്നിവരെ തിരഞ്ഞെടുത്തു.രധീഷ്‌കുമാർ , മുസ്തഫ പൂക്കാട്, നിസാർ കളത്തിൽ, ശമീൽ പള്ളിക്കര (വൈസ് പ്രസിഡണ്ടുമാർ),മുജീബ് ടി കെ, പി എം ചന്ദ്രൻ, നബീൽ നാരങ്ങോളി, സംജിദ് കൊയിലാണ്ടി (ജോയിന്റ് സെക്രട്ടറിമാർ)എന്നിവരാണ് മറ്റു ഭാരവാഹികൾ.

ഹാരിസ് കോസ്‌മോസ്, അബ്ദുൽ ഖാലിഖ്, ഹാഷിം പുന്നക്കൽ എന്നിവരെ മുഖ്യ രക്ഷാധികാരികളായും,അഷ്റഫ് താമരശ്ശേരി, ഫൈസൽ മലബാർ, ബഷീർ തിക്കോടി, രാജൻ കൊളാവിപാലം, ഇസ്മായിൽ എലൈറ്റ് ,എം.മുഹമ്മദ് അലി എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.

നിയാർക്കിനായി കൊയിലാണ്ടിയിൽ അഞ്ചു ഏക്കറോളം സ്ഥലത്തു അന്താരാഷ്ട്ര സാങ്കേതിക വിദ്യകളോടെഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഊരാളുങ്കൽ സൊസൈറ്റി രൂപഭാവന നൽകി നിർമ്മിച്ച മനോഹരമായസമുച്ചയം ഉയർന്നു കഴിഞ്ഞു. നൂതന ചികിത്സ സൗകര്യങ്ങൾക്ക് പുറമെ, സ്പീച് ആൻഡ് ഹിയറിങ് തെറാപ്പി,ഒക്ക്യൂപെഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയവയും നൽകി ഏകദേശം അഞ്ഞൂറോളംഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വിദഗ്ധരുടെ മേൽനോട്ടത്തിൽ പുത്തനുണർവ് നൽകി വരികയാണ് ഇവിടെ.

ഇവിടെയെത്തുന്നവർക്കു യാത്രസൗകര്യവും, തീർത്തും അർഹരായ കുട്ടികളെ താമസിപ്പിച്ചു ചികിത്സനൽകാനും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകാനും, ഇന്ത്യക്കു തന്നെ അഭിമാനമാക്കാവുന്ന അന്താരാഷ്ട്രകേന്ദ്രമാക്കി ഇതിനെ മാറ്റാനുമുള്ള അശ്രാന്ത പരിശ്രമത്തിലാണ് അബ്ദുല്ല കരുവഞ്ചേരി ചെയർമാനും,ടി കെ യൂനുസ് സിക്രട്ടറിയുമായി പ്രവർത്തിക്കുന്ന മാനേജിങ് കമ്മറ്റി. കൂടാതെ കൊയിലാണ്ടി ഗവ.ഹോസ്പിറ്റലിന്
പിറകിലായുള്ള നെസ്റ്റിൽ നൂറു കണക്കിന് രോഗികരോഗികൾക്കു പാലിയേറ്റിവ് സേവനവും വര്ഷങ്ങളായിനൽകി വരുന്നു. ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോക്കെയും അഭ്യുദയ കാംഷികളായവരുടെസഹായ സഹകരണങ്ങൾ തേടുകയാണ് പ്രവർത്തകർ.