യുവർ ബ്രേക് ഫാസ്റ്റ്, ദെയർ സുഹൂർ പദ്ധതിക്ക് പിന്തുണയാകും. ഈ പദ്ധതിയുടെ അഞ്ചാം സെഷനാണ് ഇപ്പോൾ നടക്കുന്നത്. സമൂഹത്തിൽ ഇടപെടുന്ന പദ്ധതിക്ക് സഹകരണമാകും പുതിയ പങ്കാളിത്തം.

യൂണിയൻ കൂപ് (Union Coop) കോടോപ്യ (CoTopia) യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. യൂണിയൻ കൂപ്പിന്റെ ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് വകുപ്പ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകിയും കോടോപ്യ സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫൗണ്ടേഷൻ സിഇഒ യൂസഫ് അൽ ഒബൈദ്‌ലിയും ചേർന്നാണ് അൽ വർഖാ സിറ്റി മാളിൽ വച്ച് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

രാജ്യത്തെ മറ്റു പ്രധാനപ്പെട്ട സാമൂഹിക സഹകരണ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിൽ നിർണായകമാണ് ധാരണാപത്രമെന്ന് ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. സമൂഹസേവനത്തിൽ CoTopia വളരെ പ്രധാനപ്പെട്ട പ്രവർത്തനം നടത്തുന്ന സംഘടനയാണ്. 'Your breakfast, their Suhoor' എന്ന പദ്ധതിക്ക് വളരെ അധികം പിന്തുണ അത് നൽകും -- അദ്ദേഹം കൂട്ടിച്ചേർത്തു.

യുവത്വത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ധാരണാപത്രം സഹായിക്കും. നവീനമായ പുതിയ ആശയങ്ങൾക്ക് ഇത് സഹായകമാകുമെന്ന് യൂസഫ് അൽ ഒബൈദ്‌ലി പ്രതികരിച്ചു. ഭക്ഷണം പാഴാക്കുന്നതിന് എതിരെയും തദ്ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന്യത്തെക്കുറിച്ചും ഈ സഹകരണം പഠിപ്പിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതും ഭക്ഷണം പാഴാക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധിക്കാനാകും. ഇതിലൂടെ സമൂഹത്തിൽ മെച്ചപ്പെട്ട മാറ്റത്തിനും സാധിക്കും -- അദ്ദേഹം പറഞ്ഞു.