ഫുജൈറ: പതിനൊന്നാമത് ഇൻകാസ് ഫുജൈറ അക്കാഡമിക് എക്‌സലൻസി അവാർഡുകൾ വിതരണം ചെയ്യുന്ന പരിപാടി കെപിസിസി വർക്കിങ്‌സി പ്രസിഡണ്ട് ടി. സിദ്ദിഖ് MLA ഉത്ഘാടനം ചെയ്യുമെന്ന് പ്രസിഡണ്ട് കെ.സി അബുബക്കർ അറിയിച്ചു. യുഎഇ യുടെ കിഴക്കൻ പ്രദേശത്ത് നിന്നുള്ള അഞ്ച്‌സ്‌കൂ ളുകളിൽ നിന്നായി കഴിഞ്ഞ പൊതുപരീക്ഷയിൽ എപ്ലസ് ലഭിച്ച 60 ലധികം കുട്ടികൾ അവാർഡുകൾ സ്വീകരിക്കും. ചെറിയ കലാപരിപാടികളും അരങ്ങേറും. കഴിഞ്ഞ കാലങ്ങളിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കമുള്ള മുതിർന്ന നേതാക്കൾ ഈ അവാർഡുകൾ വിതരണം നടത്തിയിട്ടുണ്ട്.

ഇന്ന് ഷാർജ എയർപോർട്ടിൽ എത്തിച്ചേർന്ന ടി സിദ്ധീഖ് എം എൽ എ യെ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ , ഗ്ലോബൽ കമ്മിറ്റി അംഗം ഡോക്ടർ ഷാജി പെരുമ്പിലാവ് സെക്രട്ടറി ഉസ്മാൻ ചൂരക്കോട്, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അയ്യൂബ് ഇൻകാസ് അജ്മാൻ പ്രസിഡന്റ് നസിർ മുറ്റിച്ചൂർ , മറ്റു ഭാരവാഹികൾ , മൊയ്ദുണ്ണി കുട്ടി ആലത്തയിൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.