ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റീട്ടെയിലർ യൂണിയൻ കൂപ് ഫെബ്രുവരിയിൽ പുതിയ പ്രൊമോഷനൽ ക്യാംപെയ്‌നുകൾ പ്രഖ്യാപിച്ചു. ഏതാണ്ട് 1500 ഉൽപ്പന്നങ്ങളിൽ ഉപയോക്താക്കൾക്ക് ഇളവുകൾ നേടാനാകും. അവശ്യസാധനങ്ങൾക്കും വീട്ടിലേക്കുള്ള മറ്റുള്ള ഉൽപ്പന്നങ്ങൾക്കും 60% വരെയാണ് ഡിസ്‌കൗണ്ട്.

ഉപയോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വിലക്കുറവിൽ നൽകുകയാണ് യൂണിയൻ കൂപ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു.

ഡിജിറ്റലായും ഡിസ്‌കൗണ്ട് നേടാം

ദുബായിലെ ബ്രാഞ്ചുകളിൽ മാത്രമല്ല ഫെബ്രുവരി മാസത്തെ പ്രൊമോഷൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. ഉപയോക്താക്കൾക്ക് സ്മാർട്ട് ഓൺലൈൻ സ്റ്റോർ പോലെയുള്ള ആപ്പുകളെ ആശ്രയിക്കാവുന്നതാണ്. തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിലെ പ്രൊമോഷനുകൾ യൂണിയൻ കൂപ് വരും ദിവസങ്ങളിൽ ഓൺലൈൻ, ഓഫ്‌ളൈൻ മീഡിയ ചാനലുകളിലൂടെ അറിയിക്കും.

അന്താരാഷ്ട്ര ക്വാളിറ്റിയിൽ ഉൽപ്പന്നങ്ങൾ

ഭക്ഷണ ഉൽപ്പന്നങ്ങളും അല്ലാത്തവയും പ്രൊമോഷൻ ക്യാംപെയ്‌നിലൂടെ വാങ്ങാം. എല്ലാ ബജറ്റിനും ഇണങ്ങുന്ന ഉൽപ്പന്നങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനാണ് യൂണിയൻ കൂപ് ശ്രമിക്കുന്നത്.