ദുബായി:ദുബായ് കെ എം സി സി പള്ളിക്കര പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ഫുട്‌ബോൾ ഫെസ്റ്റ് 2023 വിന്നേഴ്‌സ് കപ്പ് ടീംതൊട്ടിക്ക്. ഇന്നലെ ദുബായി ഫ്യൂച്ചർ സെൽ (ഖിസൈസ്) ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോൾ നേടി യാണ് ഗ്രീൻ സ്റ്റാർ തൊട്ടി ജേതാക്കളായത്. യംങ്ങ് ഹീറോ സ് പൂച്ചക്കാടാണ് റണ്ണർ അപ്പ്.

ആദ്യ പകുതിയിൽ സഹീർ നേടിയ ഒരു ഗോളിന് മുന്നിട്ട് നിന്ന തൊട്ടി രണ്ടാം പകുതിയിൽ സജാദിന്റെ മുന്നേറ്റത്തിലൂടെ ഒരു ഗോൾ കൂടി നേടി ജേതാക്കളായി. ഷിഹാബ്(ക്യാപ്റ്റൻ), ഖലീൽ, തൻവീർ, നദീർ, മുഫീദ്, അഷ്ഫൽ, ആത്തിക്കു(ഗോൾ കീപ്പർ), മഖ്തൂം, ചാച്ചു, ഫയാസ്, ഷഹദാദ് തുടങ്ങിയവരാണ് തൊട്ടിക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞത്. മാച്ച് ഓഫ് ദ ടൂർണ്ണമെന്റ അവാർഡ് തൊട്ടി ഗ്രീൻ സ്റ്റാറിന്റെ അഷ്ഫൽ തൊട്ടി നേടി. ബെസ്റ്റ് ഗോൾകീപ്പർ തൊട്ടിയുടെ ആത്തിക്കും ബെസ്റ്റ് ഡിഫന്റർ ഷിഹാബുമാണ്. എം എ റഷീദ് മാനേജറും ഇബ്രാഹിം തായൽ കോച്ചുമായ ടീം തൊട്ടി ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ബ്രദേർസ് ബേക്കലിനേയും മാസ്തിഗുഢയേയും ക്വാർട്ടറിൽ പരയങ്ങാനത്തേയും തകർത്ത് സെമിയിലെത്തി.

മൂവായിരം ദിർഹം പ്രൈസ് മണിക്കും ട്രോഫിക്കും വേണ്ടി നടന്ന മൽസരത്തിൽ സിൽവർ സ്റ്റാർ ബിലാലിനെ പരാജയപ്പെടുത്തിയാണ് ഗ്രീൻ സ്റ്റാർ തൊട്ടി ഫൈനലിൽ കടന്നത്. ഇതോടെ പ്രവാസ ലോകത്തും തൊട്ടിക്കരുത്ത് അനിഷേധ്യമാണെന്ന് തെളിയിക്കുകയായിരുന്നു. എം എ റഷീദ് പ്രസിഡന്റും എകെ ഷാജഹാൻ ജനറൽ സെക്രട്ടറിയും ഫൈസൽ ടി എച്ച് ട്രഷററുമായ യു എ ഇ തൊട്ടി ശാഖാ കെ എം സി സി ആഴ്ചകക്കു മുമ്പേ മൽസരത്തിന് വേണ്ടി തയ്യാറെടുപ്പ് നടത്തിവരികയായിരുന്നു. വാർഷിക പെൻഷൻ പദ്ധതി, റമസാൻ റിലീഫ്, ബൈത്തുറഹ്മ തുടങ്ങിയ ജീവകാരുണ്യ സാമൂഹിക രംഗത്തും ശക്ത സാന്നിദ്ധ്യമറിയിച്ച് മുന്നേറുന്ന ശാഖാ കെ എം സി സി യുടെ പ്രവർത്തനം പരക്കെ ശ്ലാഘിക്കപ്പെടുകയാണ്. തൊട്ടി ശാഖാ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റി പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തി.