- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യൂണിയൻ കോപ് പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു ;പുതിയ ഹൈപ്പർമാർക്കറ്റ് അൽ നഹ്ദ-2 മേഖലയിൽ. ഉൽപ്പന്നങ്ങൾക്ക് 75% വരെ പ്രാരംഭ ഡിസ്‌കൗണ്ട്
യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോ-ഓപറേറ്റീവ് ശൃംഖലയായ യൂണിയൻ കോപ് പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. അൽ നഹ്ദ-2 മേഖലയിലാണ് പുതിയ ശാഖ.
മൊത്തം 50,000,000 ദിർഹം ചെലവഴിച്ച് നിർമ്മിച്ച ഹൈപ്പർമാർക്കറ്റിന് 176,240 ചതുരശ്രയടിയാണ് വിസ്തീർണം. യൂണിയൻ കോപിന്റെ 25-ാമത് ഹൈപ്പർമാർക്കറ്റാണിത്. ഇത് കൂടാതെ 41 കൊമേഴ്‌സ്യൽ സ്റ്റോറുകളും യൂണിയൻ കോപ് പ്രവർത്തിപ്പിക്കുന്നുണ്ട്.
യൂണയിൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്‌മ അൽ ഷംസിയും മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാലും ചേർന്നാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.
75% കിഴിവ്
പുതിയ സ്റ്റോറിൽ ഭക്ഷ്യവസ്തുക്കൾക്കും അല്ലാത്ത ഉൽപ്പന്നങ്ങൾക്കും 75% വരെ പ്രാരംഭ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് രണ്ട് മുതൽ ആറ് വരെയാണ് പ്രൊമോഷൻ കാലയളവ്. അന്താരാഷ്ട്ര ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ഇത് ഉപയോക്താക്കളെ സഹായിക്കും.
ദുബായിൽ വിവിധ മേഖലകളിൽ കുടുംബങ്ങൾക്ക് ഷോപ്പിങ് അനുഭവം എന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ സ്റ്റോർ. അന്താരാഷ്ട്ര ആർകിടെക്ച്ചർ രീതികളാണ് ഹൈപ്പർ മാർക്കറ്റ് ഡിസൈൻ ചെയ്യാൻ ഉപയോഗിച്ചതെന്നും യൂണിയൻ കോപ് എം.ഡി പറഞ്ഞു.
അമ്മാൻ സ്ട്രീറ്റിലാണ് പുതിയ ബ്രാഞ്ച്. ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോർ, ഒന്നാം നില എന്നിങ്ങനെ മൂന്ന് നിലകളുണ്ട്. ബേസ്‌മെന്റിൽ സർവീസ് റൂമുകൾ, ചാപ്പലുകൾ, ദേഹംശുദ്ധിയാക്കാനുള്ള സൗകര്യമുള്ള ബാത്ത്‌റൂമുകൾ എന്നിവയും 60 പാർക്കിങ് സ്‌പേസുകളുമുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിൽ 53 പാർക്കിങ് സ്‌പേസുകളും 25 ഷോപ്പുകളുമുണ്ട്. രണ്ട് വഴികളിലൂടെ ഹൈപ്പർമാർക്കറ്റിലേക്ക് പ്രവേശിക്കാം-പ്രധാന റോഡിൽ നിന്നും പാർക്കിങ് ലോട്ടിൽ നിന്ന് നേരിട്ടും. ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയിലും മറ്റു സ്റ്റോറുകളും ഉണ്ട്.