- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യൂണിവേർസൽ റിക്കോർഡ് ഫോറം പ്രഥമ ഗ്ളോബൽ അവാർഡുകൾ പ്രഖ്യാപിച്ചു; മാർച്ച് 12 ന് ദുബൈ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും
ദുബൈ. ഇന്ത്യയിലെ പ്രമുഖ അവാർഡിങ് ഏജൻസിയായ യൂണിവേർസൽ റിക്കോർഡ് ഫോറം പ്രഥമ ഗ്ളോബൽ അവാർഡുകൾ പ്രഖ്യാപിച്ചു. നാട്ടിലും പ്രവാസ ലോകത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഇരുപതോളം പേർക്കാണ് അവാർഡുകൾ.
പ്രവാസ ലോകത്തെ സാമൂഹ്യ പ്രവർത്തരായ അഷ്റഫ് താമരശ്ശേരി, സിദ്ധീഖ് ഹസൻ പള്ളിക്കര, എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹ് മദ്, മാധ്യമ പ്രവർത്തകനായ നിസ്സാർ സെയ്ത്, എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഗോപാൽജി, ശാസ്ത്രജ്ഞയും സാമൂഹ്യ പ്രവർത്തകയുമായ ലീല മാററ്റ് , സംരംഭകരും സാമൂഹ്യ പ്രവർത്തകരുമായ ജെബി കെ. ജോൺ, കെ.എസ്. വിനോദ്, മുഹമ്മദ് ഷഫീഖ് എന്നിവർ യൂണിവേർസൽ റിക്കോർഡ് ഫോറത്തിന്റെ ഹാൾ ഓഫ് ഫെയിമിന് തെരഞ്ഞെടുക്കപ്പെട്ടു.
പ്രമുഖ പ്രവാസി സംരംഭകരായ ഡോ. എംപി.ഷാഫി ഹാജി, ഡോ. പി.എ. ഷുക്കൂർ കിനാലൂർ എന്നിവർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും അഷ്റഫ് അബ്ദുൽ അസീസ് , എൻ.കെ. രഹനീഷ് എന്നിവർ യഥാക്രമം ബെസ്റ്റ് എൻട്രപണർ അവാർഡ് , യംഗ് എൻട്രപ്രണർ അവാർഡ് എന്നിവക്ക് അർഹരായി.
ഗൾഫ് മേഖലിലെ പ്രമുഖ ലോജിസ്റ്റിക് സ്ഥാപനമായ ത്രീ ലൈൻ ഷിപ്പിംഗിനാണ് ബ്രാൻഡ് ഓഫ് ദ ഇയർ പുരസ്‌കാരം.
മികച്ച പ്രസാധകർക്കുള്ള പബ്ളിഷർ ഓഫ് ദ ഇയർ പുരസ്‌കാരം ലിപി പബ്ളിക്കേഷനും മികച്ച പ്രൊഫഷണൽ ബ്യൂട്ടി സെന്ററിനുള്ള പുരസ്‌കാരം ദോഹ ബ്യൂട്ടി സെന്ററും മികച്ച റേഡിയോ നെറ്റ് വർക്കിനുള്ള പുരസ്‌കാരം ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കും സ്വന്തമാക്കി.
വിദ്യാർത്ഥിനിയായ ഗൗരി നന്ദ സാലുവിന് യംഗ് അച്ചീവർ ഓഫ് ദ ഇയർ അവാർഡും അദ്ധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിൻ സമീറിന് യംഗ് ഓഥർ അവാർഡും ലഭിച്ചു.
മാർച്ച് 12 ന് ദുബൈ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് യു.ആർഎഫ്. സിഇഒ. ഡോ. സൗദീപ് ചാറ്റർജിയും ചീഫ് എഡിറ്റർ ഡോ. സുനിൽ ജോസഫും അറിയിച്ചു.