ല്ലാ വർഷവും സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ എമിറാത്തികളുടെ എണ്ണം വർധിപ്പിക്കാനുള്ള സർക്കാർ നിർദേശത്തിന്റെ ഭാഗമായാണ് യൂണിയൻ കോപ് കൂടുതൽ എമിറാത്തി യുവാക്കൾക്ക് തൊഴിൽ നൽകുന്നത്.

യൂണിയൻ കോപ് (Union Coop) 2022 അവസാനം വരെ 38% എമിറാത്തികൾക്ക് ജോലി നൽകിയതായി എമിറാത്തൈസേഷൻ വകുപ്പ് ഡയറക്ടർ അഹ്മദ് സലീം ബിൻ കെനയ്ദ് അൽ ഫലാസി. എല്ലാ വർഷവും സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ എമിറാത്തികളുടെ എണ്ണം വർധിപ്പിക്കാനുള്ള സർക്കാർ നിർദേശത്തിന്റെ ഭാഗമായാണ് യൂണിയൻ കോപ് കൂടുതൽ എമിറാത്തി യുവാക്കൾക്ക് തൊഴിൽ നൽകുന്നത്.

വിവിധ മേഖലകളിലായ 445 എമിറാത്തി വനിതകളും യുവാക്കളും യൂണിയൻ കോപ് ബ്രാഞ്ചുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 11 പേർ പ്രധാനപ്പെട്ട ഉയർന്ന പദവികളും വഹിക്കുന്നു. ഉയർന്ന ശമ്പളം, തൊഴിൽ പരിചയം, റിവാഡുകൾ, പ്രൊമോഷനുകൾ തുടങ്ങി പല വിധത്തിലുള്ള ആനുകൂല്യങ്ങൾ എമിറാത്തി ഉദ്യോഗാർഥികൾക്ക് യൂണയിൻ കോപ് നൽകുന്നുണ്ട്.