- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇഖ്വ' ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ദുബായ് : ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ ജന്മദേശമായ ഇരിങ്ങൽ കോട്ടക്കൽനിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്‌സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ(ഇഖ്വ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ദുബായ് അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടി ജലീൽ മശ്ഹൂർ തങ്ങൾ ഉത്ഘാടനംചെയ്തു. അർഷാദ് നീൽ തലശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തു.
ഇഖ്വ പ്രസിഡണ്ട് എം.കെ നവാസ് അധ്യക്ഷത വഹിച്ചു. രാജൻ കൊളാവിപാലം, പ്രമോദ്തിക്കോടി, ജിജു , അഡ്വ.മുഹമ്മദ് സാജിദ്, ഫസൽ.പി , സിറാജ് സി.പി , സിദ്ധീഖ്, ഷമീൽസകരിയ്യ, അബൂബക്കർ എന്നിവർ സംസാരിച്ചു.മികച്ച പ്രവർത്തകരായ നവാസ്, ഷിറാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സിക്രട്ടറി മുറാദ് അബ്ദുൽ റസാഖ് സ്വാഗതവും, റഹീസ് ബി എസ് നന്ദിയും പറഞ്ഞു.കുടുംബിനികൾ സ്വന്തം വീടുകളിൽ തയാറാക്കിയ വൈവിധ്യമാർന്ന നാടൻ വിഭവങ്ങളോടെയുള്ളനോമ്പ് തുറ, മഗ്രിബ്-ഇഷ നമസ്‌കാരം, തറാവീഹ് , അത്താഴ വിരുന്ന് ഉൾപ്പെടെയുള്ള പരിപാടിയിൽസ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പങ്കെടുത്തു.