- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പൊലിമയോടെ 'പെരുമ' ഇഫ്താർ സംഗമം
ദുബായ്: പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകരുന്ന ഇഫ്താർ സംഗമങ്ങളുടെ കാലം, റംസാൻ കാലം.പുണ്യ റമദാൻ നാളിൽ പെരുമ പയ്യോളി സംഘടിപ്പിച്ച ഇഫ്താർ സംഗമം അവിസ്മരണീയമായി. അഞ്ഞൂറോളംകുടുംബങ്ങൾ പങ്കെടുത്തു.
പെരുമയുടെ കുടുംബാംഗങ്ങൾ ഒരുക്കിയ പലഹാരങ്ങളും, പാനീയവും,വിഭവങ്ങളും, നാട്ടിലെ
രുചിയൂറുന്ന മലബാർ ദം ബിരിയാണിയും ഇഫ്താർ വിരുന്നിനു പൊലിമ നൽകി.
നോമ്പുതുറക്ക് ശേഷം നടന്ന സാംസ്‌കാരിക പരിപാടി ജീവകാരുണ്യ പ്രവർത്തകനായ അബ്ദുൽ ഖാലിക്ഉദ്ഘാടനം ചെയ്തു. പ്രമോദ് തിക്കോടി മുഖ്യാതിഥിയായി. ബഷീർ തിക്കോടി റമദാൻ സന്ദേശം നൽകി.പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. രാജൻ കൊളാവിപാലം, എ കെ അബ്ദുറഹ്മാൻ, മുഹമ്മദ് അലി,ഇ.കെ.ദിനേശൻ, അഡ്വ: മുഹമ്മദ് സാജിദ്, ടെന്നിസൺ ചേന്നപ്പിള്ളി, ഷഫീക് സംസം, ഷാമിൽ,റിയാസ് കടത്തനാട്എന്നിവർ സംസാരിച്ചു.
സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജി ഇരിങ്ങൽ നന്ദിയും പറഞ്ഞു.നിയാസ് തിക്കോടി, സത്യൻ പള്ളിക്കര, സതീഷ് പള്ളിക്കര, മൊയ്ദു പെരുമാൾപുരം, മൊയ്ദീൻ പട്ടായി, ഷഹനാസ് ,ഗഫൂർ തിക്കോടി. ഷംസീർ, പാഷ തിക്കോടി, ഷാജി പള്ളിക്കര, ഫൈസൽ തിക്കോടി, നൗഷർ തിക്കോടി,
വേണു പുതുക്കുടി, ബഷീർ നടേമ്മൽ, റമീസ്, അഷ്റഫ് പള്ളിക്കര, റഹീസ്, കരീം വടക്കയിൽ, സുരേഷ് തിക്കോടി,മുസ്തഫ നാലകത്ത് എന്നിവർ നേതൃത്വം നൽകി.