ദുബായ് : സാന്ത്വന പരിചരണ രംഗത്തും, ഭിന്ന ശേഷിയുള്ള കുട്ടികളുടെ പഠന പരിശീലന രംഗത്തുംപ്രവർത്തന മികവ് തെളിയിച്ച കൊയിലാണ്ടിയിലെ നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ്റിസർച്ച് സെന്റർ -നിയാർക്ക് ദുബായ് ചാപ്റ്റർ വോളണ്ടിയേഴ്സ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

പരിപാടി നിയാർക് ഗ്ലോബൽ സിക്രട്ടറി അബ്ദുൽ ഖാലിഖ് ഉത്ഘാടനം ചെയ്തു.ദുബായ് ചാപ്റ്റർ പ്രസിഡണ്ട് അഡ്വ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.നിയാർക് സെന്റ്‌ററിലെ കുട്ടികളെ സ്‌പോൺസർ ചെയ്യാനായി ഫാറൂഖ് കോളേജ് പൂർവവിദ്യാർത്ഥികൾ നൽകിയ സംഭാവന റാഷീദ് കിഴക്കയിൽ നിന്നും സമാൻ അബ്ദുൽ കാദർഏറ്റുവാങ്ങി.

മുഹമ്മദ് അലി, ഹൈദ്രോസ് തങ്ങൾ, രാജൻ കൊളാവിപാലം, ഹാഷിം പുന്നക്കൽ, മുജീബ് ടി.കെ,
അഫ്‌സൽ ശ്യാം, മനോജ് കെ.വി, നിസാർ കളത്തിൽ, രതീഷ് കുമാർ, മുസ്തഫ പൂക്കാട്, സംജിദ്,
ഒ.പി.അബൂബക്കർ, സാബിത് , ഹാഷിർ, ശമീൽ എന്നിവർ സംസാരിച്ചു.സിക്രട്ടറി ജലീൽ മശ്ഹൂർ സ്വാഗതവും, ട്രഷറർ ജയൻ ജനാർദ്ദൻ നന്ദിയും പറഞ്ഞു.