- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ ഉത്ഘാടനം ഏപ്രിൽ 16 ന് ദുബായ് അൽക്കോസിൽ വച്ച് നടന്നു
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം ഉത്ഘാടന കർമ്മം നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ദുബായ് ഘടകം പ്രസിഡന്റ് TN കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
കോവിട് കാലത്ത് റദ്ദു ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്ക് അനുകൂലമായി കോടതി വിധികൾ നേടിയെടുത്തിട്ടുള്ള സംഘടനകൂടിയാണ് പ്രവാസി ലീഗൽ സെൽ.
അർഹരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്...
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദുബായിയിലും സംഘടനയുടെ പ്രവർത്തനം തുടങ്ങുന്നതെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തെ ആസ്പതമാക്കി ബോധവൽക്കരണ ക്ളാസുകൾ ദുബായ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് കൊണ്ട് സാധ്യമാവുന്ന കേസുകളിലെല്ലാം സൗജന്യമായി മൃതദേഹം ഇന്ത്യയിൽ എത്തിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റിൽ വേണ്ട ഇടപെടലുകൾ നടത്തുമെന്നും ഉത്ഘാടന യോഗത്തിൽ തീരുമാനമെടുത്തു.
ദുബായിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ പരിപാടിയിൽ നിറ സാന്നിധ്യം ആയിരുന്നു.
പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രസിഡന്റ് TN കൃഷ്ണകുമാർ,യു എ ഇ കോർഡിനേറ്റർ ശ്രീധരൻ പ്രസാദ്,വൈസ് പ്രസിഡന്റ് അഡ്വ. അനൂപ് ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അഡ്വ. റാണി ഷിജി, പ്രവാസി ലീഗൽ സെൽ വനിതാ വിഭാഗം അന്താരാഷ്ട്ര കോർഡിനേറ്റർ ഹാജരാബി വലിയകത്ത്, ട്രഷറർ ദീപ കിരൺ ജോസഫ്,ദുബായ് മലയാളി അസോസിയേഷൻ പ്രസിഡന്റ് അജിത അനീഷ്, അഡ്വ. ഷീല, അഡ്വ. റിജി ജോയ്,നിഹാസ് ഹാഷിം, നിഷാജ്, അലി,നൗജസ്, സിദ്ദിഖ് -എന്നിവർ സംസാരിച്ചു.പി എൽ സി ദുബായ് സെക്രട്ടറി അഡ്വ.അനിത രാജീവ് നന്ദി പറഞ്ഞു.