- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മാമുക്കോയയുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി യു എ ഇ അനുശോചിച്ചു
ദുബായ് : കോഴിക്കോടൻ തനിമ ഭാഷാശൈലിയിലൂടെയും, ഭാവാഭിനത്തിലൂടെയും, ഹാസ്യത്തിലൂടെയും ലോകത്തിന്റെ നെറുകയിൽ എത്തിച്ച നടൻ മാമുക്കോയയുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസിയു എ ഇ അനുശോചിച്ചു.
കോഴിക്കോട് പട്ടണത്തിലെ കല്ലായി മരമില്ലിൽ സാധാരണ ജീവിതം തുടങ്ങി നാടകത്തിലൂടെയും, ചലച്ചിത്രങ്ങളിലൂടെയും ആബാലവൃദ്ധം ജനങ്ങളുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനായിരുന്നു മാമുക്കോയ .
സാമൂഹ്യ-സാംസ്‌കാരിക രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. യു എ ഇ യിൽ നിത്യ സന്ദര്ശകനായിരുന്ന മാമുക്കോയ, പ്രവാസികളെ അങ്ങേ അറ്റം സ്‌നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ 'കോഴിക്കോട്
ജില്ലാ പ്രവാസി' യുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി യോഗം അറിയിച്ചു.
പ്രസിഡണ്ട് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മോഹൻ എസ് വെങ്കിട്ട്, അഡ്വ.മുഹമ്മദ് സാജിദ്,
രാജൻ കൊളാവിപാലം, മനയിൽ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.