ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിയൻ കോപ്, ലോക ജൈവവൈവിധ്യ ഫണ്ടി(WWF)ന്റെ ഭാഗമായ എമിറേറ്റ്‌സ് നേച്ചർ-ഡബ്ല്യുഡബ്ല്യുഎഫു (Emirates Nature-WWF) മായി ധാരണാപത്രത്തിൽ ഒപ്പിട്ടു. സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതികളുടെ ഭാഗമായാണ് പങ്കാളിത്തം.

യൂണിയൻ കോപ് ആസ്ഥാനമായ അൽ വർഖാ സിറ്റി മാളിൽ വച്ചായിരുന്നു എ.ഒ.യുവിൽ ഒപ്പിട്ടത്. യൂണിയൻ കോപ് എം.ഡി അബ്ദുള്ള മുഹമ്മദ് റാഫി അൽ ദല്ലാൽ, എമിറേറ്റ്‌സ് നേച്ചർ-ഡബ്ല്യുഡബ്ല്യുഎഫ് ഡയറക്ടർ ജനറൽ ലൈല മൊസ്തഫ അബ്ദുൾലത്തീഫ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

ധാരണാപത്രം ഒപ്പിട്ടശേഷം എമിറേറ്റ്‌സ് നേച്ചർ-ഡബ്ല്യുഡബ്ല്യുഎഫ് പ്രതിനിധികൾ യൂണിയൻ കോപ് അൽ വർഖാ സിറ്റി മാൾ സന്ദർശിച്ചു.