- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പയ്യോളി പെരുമ ഫാമിലി ക്ലബ് രൂപീകരിച്ചു
റാസൽഖൈമ: പെരുമ പയ്യോളി യു എ ഇ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഫാമിലി ക്ലബ് രൂപീകരിച്ചു.റാസൽഖൈമ സൂഫി ഫാം ഹൗസിൽ നടന്ന പെരുമ ഫാമിലി ആൻഡ് ബാച്ചിലേഴ്‌സ് മീറ്റിൽവെച്ചു തുടക്കം കുറിച്ച ഫാമിലി ക്ലബ് പെരുമയുടെ രക്ഷാധികാരി രാജൻ കൊളവിപ്പാലംഉത്ഘാടനം ചെയ്തു.
വനിതാ വിങ് ഭാരവാഹികളായി സുജാത സത്യൻ (പ്രസിഡണ്ട്) , ആയിഷ ഹിമ (വൈസ് പ്രസിഡണ്ട് )സനില ഷാജി ( സെക്രട്ടറി), ഷൈജ സുനിൽ (ജോയിന്റ് സിക്രട്ടറി) റുബീന ജാബിർ (ട്രഷറർ),ശാന്തി പ്രിയ ബിജു( ജോയിന്റ് ട്രഷറർ) എന്നിവരെയും, ചിൽഡ്രൻസ് ഗ്രൂപ്പ് ഭാരവാഹികളായിആൽവിൻ ഷാജി (പ്രസിഡണ്ട്), അഭിത് ലാൽ (സെക്രട്ടറി) അഭിറാം (ട്രഷറർ) എന്നിവരെയുംതിരഞ്ഞെടുത്തു.
പ്രസിഡന്റ് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു.മുൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് സാജിദ് കുടുംബബോധവത്കരണവും, ദുബായ് മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിലെ സ്റ്റാഫ്കരീം വടക്കയിൽ ആരോഗ്യ ബോധവത്കരണവും നടത്തി.
ഷാജി പള്ളിക്കര, ബിജു പണ്ടാര പറമ്പിൽ, പ്രമോദൻ , സതീശൻ പള്ളിക്കര, റമീസ്
സത്യൻ പള്ളിക്കര, മൊയ്ദീൻ പട്ടായി, വേണു പുതുക്കൂടി, റയീസ്, മൊയ്ദു, കനകൻ,
ജ്യോതിഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.തുടർന്ന് പെരുമയിലെ കലാകാരന്മാർ ഒരുക്കിയ ഗാനമേളയും അരങ്ങേറി.