- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എയർ ഇന്ത്യയുടെ പിന്മാറ്റം: മലബാർ പ്രവാസി നിവേദനങ്ങൾ അയച്ചു
ദുബായ്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ ദുബൈ, ഷാർജ സർവീസുകൾനിർത്തലാക്കിയത്തിൽ പ്രതിഷേധിച്ചു മലബാർ പ്രവാസി (യു എ ഇ) യുടെ ആഭിമുഖ്യത്തിൽ എയർ ഇന്ത്യആസ്ഥാനത്തേക്കും, കേന്ദ്ര വ്യോമയാന- വിദേശ കാര്യ മന്ത്രാലയത്തിലേക്കും, പാർലമെന്റ് അംഗങ്ങൾക്കുംനിവേദനങ്ങൾ അയച്ചു തുടങ്ങി. ഓൺലൈൻ ആയി ഇ-മെയിൽ നിവേദനങ്ങൾ അയക്കുന്നതിന്റെ ഉദ്ഘാടനംദുബായിൽ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി നിർവഹിച്ചു.
കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കിയത് യു എ ഇ യിൽനിന്നുള്ള മലബാർ മേഖലയിലെ പ്രവാസി യാത്രക്കാർക്ക് വിനയായിരിക്കുകയാണ് എന്ന് അഷ്റഫ് താമരശ്ശേരിപറഞ്ഞു. കോഴിക്കോട്,കണ്ണൂർ, വയനാട് , മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുമുള്ള യു എ ഇ യിലെയാത്രക്കാർക്ക് അത്യാഹിത ഘട്ടങ്ങളിൽ സ്ട്രെച്ചറിൽ (എയർ ആംബുലൻസിങ്) യാത്രക്ക് സൗകര്യമുണ്ടായിരുന്ന
വിമാനങ്ങളാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. കേരളത്തിന്റെ വടക്കൻ മേഖലയിലുള്ളവർ ഇത്തരം അടിയന്തിരഘട്ടങ്ങളിൽ ഇനിമുതൽ തിരുവനന്തപുരത്തേക്കോ,മംഗലാപുരത്തേക്കോ യാത്ര ചെയ്യേണ്ടി വരും.
രോഗികളെയും കൊണ്ട് വലിയ ദൂരം യാത്ര ചെയ്യേണ്ടി വരുന്നത് ബന്ധുക്കൾക്കും, അനുഗമിക്കുന്നവർക്കുംഎല്ലാ നിലക്കും ദുരന്തമാകും.മാത്രവുമല്ല ഈ വിമാനം നിർത്തലാക്കുന്നതോടെ പ്രയാസമില്ലാതെ ഒന്നിൽ കൂടുതൽമൃത ദേഹങ്ങൾ നാട്ടിലേക്കു കൊണ്ട് പോകാനുള്ള അവസരവും ഇല്ലാതെയാവുകയാണ് എന്നും ഇതുമൂലം രണ്ടോ മൂന്നോ
ദിവസങ്ങൾ വൈകിയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാധിക്കുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, നിലവിൽ കരിപ്പൂരിൽ നിന്നും യു എ ഇ യിലേക്ക് ഏറ്റവും കൂടുതൽ കാർഗോ കയറ്റി അയക്കുന്നവിമാനമാണ് എയർ ഇന്ത്യയുടെ ഈ വലിയ വിമാനം. ഇതിന്റെ അഭാവം യു എ ഇ യിലേക്ക് കയറ്റുമതി ചെയ്തുവന്നിരുന്ന പഴം, പച്ചക്കറി,ധാന്യങ്ങളുടെ കയറ്റിറക്കും അവതാളത്തിലാക്കിയിരിക്കുന്നു. ഇത് മലബാര്വ്യവസായ മേഖലയിൽ തന്നെ വൻ മാന്ദ്യമുണ്ടാക്കിയിട്ടുണ്ട്. ബിസിനസ് ക്ളാസ് ഉണ്ടെന്നതിനാൽ,ചികിത്സാർത്ഥം കോഴിക്കോട്ടേക്ക് വന്നിരുന്ന വിദേശികൾക്കും, മലബാറിൽ നിന്നുള്ള ഉയർന്ന ബിസിനസുകാർക്കും,ഏക ആശ്രയവുമായിരുന്നു ഈ വിമാനം.
ഇതിനു പുറമേ വിമാനങ്ങളുടെ ദൗർലബ്യം മുതലെടുത്തു ഇവിടെ സർവീസ് നടത്തുന്ന സ്പൈസ് ജെറ്റ്,ഇൻഡിഗോ, കമ്പനികളും, എയർ ഇന്ത്യ എക്സ്‌പ്രസ് പോലും ഈടാക്കുന്ന അനിയന്ത്രിതമായ ടിക്കറ്റ് നിരക്ക് വർധനയുംകരിപ്പൂരിനെ ആശ്രയിക്കുന്ന ഭൂരിഭാഗം വരുന്ന സാധാരണക്കാരായ യാത്രക്കാർക്കും ഇടിത്തീയായിരിക്കുകയാണ്.
321 ശ്രേണിയിലുള്ള കോഡ് സി വിമാനങ്ങളിൽ മെച്ചപ്പെട്ട കൂടുതൽ ഭാര ശേഷിയുള്ളബിസിനസ് ക്ളാസുകൾഉൾപ്പെടയുള്ള ഈ സർവീസ് നിലച്ചതോടെ മേഖലയിലേക്ക് ആഴ്ചയിൽ 2200 സീറ്റുകളുടെ കുറവുണ്ടാകും.ഈദ് ആഘോഷങ്ങൾക്ക് പുറമെ,വേനലവധി കൂടി വരുന്നതോടെ ഈ റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ യാത്രാക്ലേശം ഏറും. കൂടാതെ ഈ വിമാനങ്ങൾ കൂടി നിർത്തലാവുന്നതോടെ, വലിയ വിമാനങ്ങൾ വഴി നടത്തേണ്ട ഹജ്ജ്
സർവീസുകൾ വരാനും, ഹജ്ജ് കേമ്പ് പുനഃസ്ഥാപിക്കപ്പെടുമെന്നുമുള്ള സ്വപ്നങ്ങൾക്കും മങ്ങലേൽപ്പിക്കുന്നു.ഇക്കാര്യങ്ങളോക്കെയും നിവേദനത്തിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്നു മലബാർ പ്രവാസി (യു എ ഇ ) സിക്രട്ടറിഅഡ്വ.മുഹമ്മദ് സാജിദ് പറഞ്ഞു.
എയർ ഇന്ത്യ വിമാനങ്ങൾ സ്വകാര്യ കമ്പനികൾ ഏറ്റെടുത്തിട്ടും, ഏറെ ലാഭകരമായി സർവീസ് നടത്തിവരുന്നപൊതു മേഖലയിൽ പ്രവർത്തിക്കുന്ന ഈ വിമാനത്താവളത്തോടു കാണിക്കുന്ന വിവേചനത്തിലും,ഈ സെക്ടറിലെ വിമാനങ്ങൾ മാത്രം നിർത്തലാക്കുന്നതിനു പിന്നിലും മലബാറിനോടുള്ള അവഗണനയാണ്.മാത്രവുമല്ല, ഭൂമി ഏറ്റെടുത്തു റൺവേ ശാക്തീകരണവും, വികസനവും നടന്നുകൊണ്ടിരിക്കെയാണ് ഈവിരോധാഭാസം അരങ്ങേറുന്നത്.
ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ മലബാറിൽ നിന്നാണെന്നിരിക്കെ, അവരുടെ ഇപ്പോഴത്തെ ഏകആശ്രയമായ കോഴിക്കോട് വിമാനതവളത്തിൽ നിന്നും നിർത്തിവെച്ച എയർ ഇന്ത്യ ഉൾപ്പെടെയുള്ള വലിയവിമാനങ്ങൾക്ക് വീണ്ടും സർവീസ് നടത്താനുള്ള അവസരം നൽകി അന്താരാഷ്ട്ര യാത്ര സുസജ്ജവും സുഗമവുമാക്കി
തീർക്കണമെന്നും, പൊതു മേഖലയിൽ രാജ്യത്തു ഏറെ ലാഭകരമായി പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെപഴയ കാല പ്രതാപത്തിലേക്കു കൊണ്ട് വരണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മലബാർ പ്രവാസി (യു എ ഇ)പ്രസിഡണ്ട് ജമീൽ ലത്തീഫ് പറഞ്ഞു.
മോഹൻ എസ് വെങ്കിട്ട് , അഡ്വ :മുഹമ്മദ് സാജിദ്, ഡോ.ബാബു റഫീഖ്, സലിം നൂർ, ഹാരിസ് നരിക്കുനി, ബി എ നാസർ,അസീസ് തോലേരി, മൊയ്ദു കൂറ്റിയാടി, റാഷീദ് കിഴക്കയിൽ, നൗഷാദ് ഫെറോക് , ജിജു വടകര, സുനിൽ പയ്യോളി,ബഷീർ മേപ്പയൂർ, ഹാഷിം കൊയിലാണ്ടി, സന്തോഷ് മടാരി, റഊഫ് പുതിയങ്ങാടി, പ്രയാഗ് പേരാമ്പ്ര, തുടങ്ങിയവർസംസാരിച്ചു.
രാജൻ കൊളാവിപാലം സ്വാഗതവും, മലയിൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.