ഫുജൈറ: ജനാധിപത്യധ്വംസനത്തിന്റെ എല്ലാ സീമകളും ലംഘിച്ച് അഴിമതിയുടെ കൂത്തരങ്ങായി മാറിയ ബിജെപി ഭരണത്തെ കാലത്തിന്റെ ചവറ്റ് കൊട്ടയിൽ തള്ളി കോൺഗ്രസ്സിന് ഉജ്ജ്വവിജയം സമ്മാനിച്ച കർണ്ണാടക ജനതയെ അഭിനന്ദിക്കുന്നുവെന്ന് ഇൻകാസ് ഫുജൈറ പ്രസിഡണ്ട് കെ സി അബൂബക്കർ പറഞ്ഞു.

കോൺഗ്രസ്സ് പാർട്ടിയുടെ തിരിച്ചു വരവിന്റെ സൂര്യൻ കർണ്ണാടകയിൽ ഉദിച്ചുയർന്നിരിക്കുന്നു. ജനവിരുദ്ധ നയങ്ങൾ സ്വീകരിക്കുകയും അഴിമതി മുഖമുദ്രയാക്കുകയും അധികാരം സ്വജനപക്ഷപാതിത്വത്തിനും സ്വത്ത് സമ്പാദനത്തിനും ദുരുപയോഗംചെയ്യുന്നവർക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഈ വിജയം എന്നു കൂടി അദ്ദേഹം പറഞ്ഞു. വിജയാലോഷം ഉൽഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.

ഇൻകാസ് ഗ്ലോബൽ കമ്മിറ്റിയംഗം പി.സി ഹംസ, ട്രഷറർ നാസർ പാണ്ടിക്കാട്, സെക്രട്ടറിമാരായ അബ്ദുൾ സമദ്, ഉസ്മാൻ ചൂരക്കോട്, നാസർ പറമ്പിൽ, ഫിറോസ് ബക്രി, സുബൈർ, അയ്യൂബ്, മുഷ്താഖ്, വിനോദ്, സംബശിവൻ, നാസർ,സത്താർ,മോനി ചാക്കോ അജാസ്, അമീർ തുടങ്ങിയവർ നേതൃത്വം നൽകി