- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കരീം വടക്കയിലിനു യാത്രയയപ്പ് നൽകി
ദുബായ്: ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത് സർവീസിൽ നിന്നും വിരമിച്ചു സ്വദേശത്തേക്കു മടങ്ങുന്നകരീം വടക്കയിലിനു പയ്യോളി പെരുമയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി.
1998 ൽ ദുബായ് മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച തിക്കോടി പുറക്കാട് സ്വദേശിയായകരീം വടക്കയിൽ ഇരുപത്തഞ്ചു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷമാണ് സർവീസിൽ നിന്നും പിരിയുന്നത്.പല പ്രാവശ്യമായി ദുബായ് സർക്കാരിന്റെ ഗുഡ് സർവീസ് അംഗീകാരങ്ങളും, കാഷ് പ്രൈസുകളും, അനുമോദനങ്ങളും
നേടിയിട്ടുണ്ട്. നിരവധി തവണ പകർച്ച വ്യാധികളെക്കുറിച്ചും,ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും, കീട നിയന്ത്രണത്തെപറ്റിയും, പൊതുജനാരോഗ്യ ബോധവത്കരണ ക്ളാസുകളും നടത്തിയിട്ടുണ്ട്. ഇതിൽ കോവിഡ് വ്യാപന കാലത്തെഇദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
പെരുമ പയ്യോളിയുടെ സീനിയർ മെമ്പറും ഭാരവാഹിയുമായ കരീം യു എ ഇ യിൽ നിരവധി സാമൂഹിക, സംസ്‌കാരികമണ്ഡലങ്ങളിൽ നിറഞു നിന്ന വ്യക്തിത്വമായിരുന്നു.യാത്രയയപ്പു ചടങ്ങിൽ പെരുമയുടെ മെമ്പറും വ്യവസായിയുമായ ബിജു പണ്ടാരപ്പറമ്പിൽ ഉപഹാരം നൽകി,പ്രമോദൻ തിക്കോടി അദ്ദേഹത്തിനു പൊന്നാട അണിയിച്ചു ആദരിച്ചു.
പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു.മുഖ്യരക്ഷാധികാരി രാജൻ കൊളാവിപ്പാലം ചടങ്ങ് ഉദ്ഘാടനം ചെയ്തു.അഡ്വ: മുഹമ്മദ് സാജിദ്, വേണു പുതുക്കൂടി, സത്യൻ പള്ളിക്കര, മൊയ്ദീൻ പട്ടായി, സതീശൻ പള്ളിക്കര, ഷാജി ഇരിങ്ങൽ,ഷാമിൽ മൊയ്ദീൻ, റിയാസ് കാട്ടടി, ഷാജി പള്ളിക്കര, ജ്യോതിഷ് കുമാർ , കനകൻ എന്നിവർ സംസാരിച്ചു.
സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.