ബാബ് അൽ അഹ്‌ലി ക്ലബ് യൂത്ത് ടീമിനെ അനുമോദിച്ച് യൂണിയൻ കോപ്യൂണിയൻ കോപ്. തലസ്ഥാനമായ ദുബായിലെ അൽ വർഖ സിറ്റി മാളിൽ വച്ചായിരുന്നു സ്വീകരണം.ADNOC പ്രോ ലീഗ് 2022-23 സീസണിൽ വിജയം നേടിയത് ഷബാബ് അൽ അഹ്‌ലി ക്ലബ് യൂത്ത് ടീമിന്റെ ഡയറക്ടർമാർ, കളിക്കാർ, ടെക്‌നിക്കൽ, അഡ്‌മിനിസ്‌ട്രേറ്റീവ് ജീവനക്കാർ എന്നിവരെ അനുമോദിച്ച് യൂണിയൻ കോപ്. എട്ടാം തവണയാണ് ടീമിന്റെ കിരീട നേട്ടം.

യൂണിയൻ കോപ് തലസ്ഥാനമായ ദുബായിലെ അൽ വർഖ സിറ്റി മാളിൽ വച്ചായിരുന്നു സ്വീകരണം. യൂണിയൻ കോപ് എം.ഡി അബ്ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാൽ, ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടറായ ഡോ. സുഹൈൽ അൽ ബസ്തകി, അഡ്‌മിൻ അഫേഴ്‌സ് ഡയറക്ടർ മുഹമ്മദ് ബെറെഗാദ് അൽ ഫലാസി എന്നിവർക്കൊപ്പം യൂണിയൻ കോപ് ജീവനക്കാരും അനുമോദന പരിപാടിയിൽ പങ്കെടുത്തു.

കായികമേഖലയിലെ പങ്കാളിത്തം യൂണിയൻ കോപ് തുടരുമെന്ന് എം.ഡി പറഞ്ഞു. ദുബായിലെ കായിക സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം തുടരും. അതുവഴി കായികമേഖലയിൽ യു.എ.ഇയുടെ സ്ഥാനം ഉയരട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.