- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഖോർഫക്കാൻ തീരത്ത് പുതിയ ആഡംബര പാർപ്പിട പദ്ധതി പ്രഖ്യാപിച്ച് ഷുറൂഖ്
ഷാർജയുടെ കിഴക്കൻ തീരമായ ഖോർഫക്കാനിൽ പുതിയ വികസനപദ്ധതി പ്രഖ്യാപിച്ച് ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ആകർഷകമായ നിക്ഷേപ അവസരങ്ങളൊരുക്കാനും മേഖലയുടെ സമ?ഗ്രവികസനത്തിന് ആക്കം കൂട്ടുകയും ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ആഡംബര പാർപ്പിട പദ്ധതി, ഷാർജ റിയൽ എസ്റ്റേറ്റ് എക്‌സ്ഹിബിഷനായ ഏക്കേർസ് 2023ൽ വച്ചാണ് അനാവരണം ചെയ്യപ്പെട്ടത്. അജ്‌വാൻ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാ?ഗമായി പാർപ്പിട്ട കെട്ടിടങ്ങളും സ്വിമ്മിങ് പൂളും മിനി വാട്ടർ തീം പാർക്കുമടക്കം അനവധി സൗകര്യങ്ങളുമൊരുങ്ങുന്നുണ്ട്.
ഖോർഫക്കാൻ മലനിരകൾക്കും ഒമാൻ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഭൂപ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അജ്‌വാന്റെ രൂപകൽപ്പന. വാണിജ്യാവസരങ്ങളും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന അന്തരീക്ഷവുമൊരുക്കുന്ന പദ്ധതി തീരദേശ പട്ടണത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്നാണ് കരുതപ്പെടുന്നത്. 2, 3, 4 ബെഡ്റൂം അപ്പാർട്ട്മെന്റുകൾ മുതൽ വിശാലമായ 3-ബെഡ്റൂം, 4-ബെഡ്റൂം ഡ്യുപ്ലെക്സ് വസതികൾ വരെ ഉൾപ്പെടുന്ന, 184 വസതികളാണ് പദ്ധതിയിലുണ്ടാവുക. ആറ് റെസിഡൻഷ്യൽ കെട്ടിടങ്ങളിലായിട്ടാണ് ഇത് നിർമ്മിക്കുന്നത്.
ഖോർഫക്കൻ കടൽത്തീര കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ, പട്ടണത്തിലെ ആംഫി തിയേറ്ററിൽ നിന്നും വെള്ളച്ചാട്ടങ്ങളിൽ നിന്നും 5 മിനിറ്റ് ദൂരത്തിൽ നിലകൊള്ളുന്ന പദ്ധതി, ഷാർജ നിവാസികളുടെയും യുഎഇയിലെ തന്നെ ജനങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നും കൂടുതൽ നിക്ഷേപ അവസരങ്ങളൊരുക്കുമെന്നും ഷുറൂഖ് സിഇഓ അഹ്മദ് അൽ ഖസീർ പറഞ്ഞു.
'ഷാർജയിലെ റിയൽ എസ്റ്റേറ്റ്, ടൂറിസം മേഖലകളിൽ ഖോർഫക്കാൻ നഗരം ഏറെ പ്രധാനപ്പെട്ടതാണ്. കിഴക്കൻ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും നഗരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും പുതിയ പദ്ധതികൾ കൊണ്ടുവരാനുമുള്ള ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശങ്ങളും ദർശനങ്ങളും പിൻപറ്റിയാണ് അജ്‌വാൻ അടക്കമുള്ള പുതിയ പദ്ധതികൾ രൂപംകൊള്ളുന്നത്. ഷുറൂഖ് ചെയർപേഴ്‌സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഷാർജയിലെ വൈവിധ്യമാർന്ന ടൂറിസം, സാംസ്‌കാരിക, നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണിത്' - അദ്ദേഹം പറഞ്ഞു.
'ഏറെ പ്രധാനപ്പെട്ടതും വേറിട്ടതുമായ ഇടത്താണ് അജ്‌വാൻ പദ്ധതി നിർമ്മിക്കുന്നത്. നഗരത്തിന്റെ പർവത, തീരദേശ പ്രകൃതിദൃശ്യങ്ങളുമായി ഇടകലർന്ന്,. രൂപകൽപ്പനയിലും നിർമ്മാണത്തിലും നിക്ഷേപകർക്ക് ആകർഷകമായ വിധത്തിലാവും എല്ലാ സംവിധാനങ്ങളും. അത്യാധുനിക സൗകര്യങ്ങളടക്കമുള്ള പദ്ധതി, ഷാർജ മുന്നോട്ട് വയ്കുന്ന സുസ്ഥിര ആശയങ്ങളിലൂന്നിയുള്ള വിവിധോദ്ദേശ്യ റിയൽ എസ്റ്റേറ്റ് വികസനത്തിന്റെ ഭാഗമാണ് ' അഹ്മദ് അൽ ഖസീർ കൂട്ടിച്ചേർത്തു.
ഖോർഫക്കാൻ തുറമുഖത്തിന് സമീപമായി, കടൽത്തീരത്തിനും പർവതനിരകൾക്കും ചുറ്റപ്പെട്ട് 65,269 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന പദ്ധതി, ആഡംബര പാർപ്പിടങ്ങളോടൊപ്പം വാട്ടർപാർക്ക് ഉൾപ്പെടെയുള്ള വേറിട്ടതും അപൂർവുമായ സൗകര്യങ്ങളും അവതരിപ്പിക്കുന്നുണ്ട്. ജലവിനോദങ്ങൾക്കുള്ള പ്രത്യേ ഇടങ്ങളും നീന്തൽക്കുളങ്ങളും പാർപ്പിട പദ്ധതിയിൽ നിന്ന് കടൽത്തീരത്തിലേക്കുള്ള പ്രവേശനം എന്നിവയും ഇവിടെയൊരുക്കും.
അതിവേ?ഗം വളരുന്ന ഷാർജയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഷൂറൂഖിന്റെ നേതൃത്വത്തിൽ നിർമ്മാണം പുരോ?ഗമിക്കുന്ന സുസ്ഥിരവികസന പദ്ധതികളായ ഷാർജ സസ്‌റ്റൈനബിൾ സിറ്റി, മറിയം ഐലൻഡ് തുടങ്ങിയ പദ്ധതികളടക്കം ഷാർജ ഏക്കേർസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിക്ഷേപകരുടെയും പ്രവാസിസമൂഹത്തിന്റെയുമെല്ലാം വാണിജ്യവിപണി താത്പര്യങ്ങൾക്കനുസരിച്ചുള്ള നിരവധി പുതിയ അവസരങ്ങളെക്കുറിച്ചറിയാനും, മെയ് 28 വരെയായി നാല് ദിവസം നീണ്ടു നിൽക്കുന്ന മേള അവസരമൊരുക്കുന്നു.