ദുബായുടെ പശ്ചാത്തലത്തിൽ അനൂപ് കുമ്പനാട് കഥ എഴുതി സംവിധാനം ചെയ്ത ( Ek Kahani) എന്ന മലയാള ഹ്രിസ്വ ചിത്രം യൂട്യൂബിൽ ശ്രദ്ധ നേടുന്നു. പ്രണയവും വിരഹവും സൗഹൃദവും എല്ലാം പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ ചിത്രം വിജയിച്ചു.

Avisio Entertainment ന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചലച്ചിത്ര പ്രതിഭ അഭിലാഷ് എസ് കുമാറാണ്. മനോജ് രാധാകൃഷ്ണൻ ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. അലക്‌സ് ജോസഫ് തിരക്കഥയും സംഭാഷണംവും നിർവഹിച്ച ചിത്രത്തിൽ അഷ്റഫ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സജിൻ പുലാക്കലാണ് . പ്രശസ്ത വ്‌ലോഗ്ഗർ വിജിലും, RJ മായ, RJ അഞ്ജന എന്നിവരും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.

സജ്ജാദ് സ്റ്റോൺടെമ്പിൽ ഛായാഗ്രഹണവും വരുൺ ശ്രീകുമാർ എഡിറ്റ്ഗും നടത്തിയ ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് നസർ അഹ്മ്മദ് ആണ്.