- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ജനതാ കൾച്ചറൽ സെന്റർ യുഎഇ കമ്മിറ്റി എം പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു
ഷാർജ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായിരുന്ന എം പി വീരേന്ദ്രകുമാറിനെദുബായിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആയിരുന്നു ജനതാ കൾച്ചറൽസെന്റർ യുഎഇ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം.
കെഎംസിസി യുഎഇ ജനറൽ സെക്രട്ടറി പി കെ അൻവർ നഹ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.കേരളം കണ്ട ക്രാന്ത ദർശിയായ സോഷ്യലിസ്റ്റ് ജനനേതാവും പരിസ്ഥിതി പ്രവർത്തകനുമായിരുന്നു വീരേന്ദ്രകുമാർ.വർഗീയതക്കും,ഫാസിസത്തിനുമെതിരെയും, പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രവർത്തനങ്ങളിലൂടെയും, പ്രഭാഷങ്ങളിലൂടെയും, എഴുത്തിലൂടെയും വീരേന്ദ്രകുമാർ നടത്തിയ സേവനങ്ങൾ നിസ്തുലമാണെന്നും,
എന്നും സ്മരിക്കപ്പെടുമെന്നും, അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
കാഞ്ഞങ്ങാട് മുൻ നഗരസഭാ അധ്യക്ഷ ദിവ്യ മണി മുഖ്യാതിഥിയായി പങ്കെടുത്തു.മലബാർ പ്രവാസി ജനറൽ സെക്രട്ടറി അഡ്വ: മുഹമ്മദ് സാജിദ് മുഖ്യപ്രഭാഷണം നടത്തി.അധികാര രാഷ്ട്രീയത്തെക്കാളുപരി നിലപാടുകൾക്കും,ആദർശ രാഷ്ട്രീയത്തിനും പ്രാധാന്യം നൽകിയ വീരേന്ദ്രകുമാറിനെ
പോലുള്ള നേതാക്കളെ വൈരുദ്ധ്യാത്മക രാഷ്ട്രീയത്തിന്റെ വക്താക്കൾ ആയ ഇന്നത്തെ നേതാക്കൾ മാതൃകയാക്കണമെന്ന്അദ്ദേഹം പറഞ്ഞു.ജെസിസി ഓവർസീസ് കമ്മിറ്റി പ്രസിഡന്റ് പിജി രാജേന്ദ്രൻ വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിൽ ടി ജെ ബാബു അധ്യക്ഷത വഹിച്ചു.
രാജേഷ് എ കെ, പവിത്രൻ തിക്കോടി, രാമചന്ദ്രൻ, സുരേന്ദ്രൻ പയ്യോളി, പ്രദീപ്, മണി, വിജയൻ, ബാബു, ബഷീർ മേപ്പയ്യൂർഎന്നിവർ സംസാരിച്ചു.ജെ സി സി (യു എ ഇ) സെക്രട്ടറി ടെന്നിസൻ ചേന്നപ്പള്ളി സ്വാഗതവും ട്രഷറർ സുനിൽ പാറമ്മൽ നന്ദിയും പറഞ്ഞു.