- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യൂണിയൻ കോപ് മെയ് വരെ ഓൺലൈനിൽ കൈകാര്യം ചെയ്തത് 1,71,104 ഓർഡറുകൾ
ഈ വർഷം മെയ് അവസാനം വരെ യൂണിയൻ കോപ് സ്മാർട്ട് സ്റ്റോർ ആപ്പും വെബ്‌സ്റ്റോറും കൈകാര്യം ചെയ്തത് 171,104 ഓർഡറുകൾ. ദിവസവും 1,100 റിക്വസ്റ്റുകളാണ് യൂണിയൻ കോപ് നിറവേറ്റിയത്. യു.എ.ഇ മുഴുവൻ ഡെലിവറി സാധ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അജ്മാൻ, ഷാർജ, ഉം അൽ ക്വെയ്ൻ, ദുബായ്, അബു ദാബി എന്നിവിടങ്ങളിലേക്ക് ഡെലിവറി വ്യാപിപ്പിക്കും. ദിവസവും പുതിയ ഉൽപ്പന്നങ്ങൾ ചേർക്കുന്ന യൂണിയൻ കോപ്, ആയിരക്കണക്കിന് ഫുഡ്, നോൺ-ഫുഡ് ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത്.
സ്മാർട്ട് ആപ്പിന് മൂന്നു ലക്ഷം രജിസ്‌ട്രേഡ് ഉപയോക്താക്കളുണ്ട്. 2023 ആദ്യം മുതൽ 40 പ്രൊമോഷണൽ ക്യാംപെയ്‌നുകളാണ് യൂണിയൻ കോപ് അവതരിപ്പിച്ചത്. ചില ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവും നൽകി. ഇവയിൽ ചിലത് ഓൺലൈനായി മാത്രം ലഭിക്കുന്നതാണ്.
ഓരോ പർച്ചേസിനും തമയസ് ലോയൽറ്റി പോയിന്റുകൾ നേടാം. ഇത് പിന്നീട് റിഡീം ചെയ്യാം, തമയസ് കാർഡുകളിൽ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകൾ നേടാം.
പലവിധത്തിലുള്ള ഡെലിവറി ഓപ്ഷനുകൾ സ്മാർട്ട് സ്റ്റോറിലും വെബ്‌സ്റ്റോറിലും പുതിയ വിർച്വൽ റിയാലിറ്റി ആപ്ലിക്കേഷനിലും നേടാം. 45 മിനിറ്റ് എക്സ്‌പ്രസ് ഡെലിവറി, 2-4 മണിക്കൂർ നീളുന്ന റെഗുലർ ഡെലിവറി, ബ്രാഞ്ചിൽ നേരിട്ട് എത്തി ഓർഡർ കൈപ്പറ്റാവുന്ന ക്ലിക്ക് ആൻഡ് കളക്റ്റ് എന്നിവ ഇതിന്റെ ഭാഗമാണ്.



