ദുബായ് : ടൂർ ഫോർ എവർ (ടി എഫ് ഇ ) ഗ്രൂപ് സംഗമം ദുബായിൽ നടന്നു.ദുബായ് പാർക്ക് രെജിസ് ഹോട്ടലിൽ നടന്ന സംഗമത്തിൽ നാട്ടിലും, വിദേശരാഷ്ട്രങ്ങളിലുമുള്ള അംഗങ്ങൾ പങ്കെടുത്തു.

ടി എഫ് ഇ കോഓർഡിനേറ്റർ സമീർ എം , സുലൈമാൻ കാരാടൻ, ശംസുദ്ധീൻ നെല്ലറ,
ഇക്‌ബാൽ മാർക്കോണി, ഹാഫിസ് , രാജേന്ദ്രൻ, മജീദ് ഈസി കുക്ക്, സാഹിൽ ഹാരിസ്,
അബ്ദു സമദ്, അഡ്വ.മുഹമ്മദ് സാജിദ്, ഡോ.മോയിൻകുട്ടി, തുടങ്ങിയവർ സംസാരിച്ചു.

നാട്ടിലും, വിദേശങ്ങളിലും സൗഹൃദ കൂട്ടായ്മകളിൽ വിനോദ സഞ്ചാരത്തിന്റെ വാതായനങ്ങൾ
തുറക്കുക എന്നതാണ് ടി എഫ് ഇ ലക്ഷ്യം വെക്കുന്നതെന്നു കോഓർഡിനേറ്റർ സമീർ പറഞ്ഞു.
ഇതിനോടകം പത്തോളം രാജ്യങ്ങൾ സന്ദർശിച്ചു. ചലച്ചിത്രതാരങ്ങളായ ദിലീപ്, നാദിർഷ
തുടങ്ങിയവർ രക്ഷാധികാരികളായ ടി എഫ് ഇ യിൽ പത്തോളം ഡയറക്ടർമാരുണ്ട്.