ദുബൈ : കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിന്ന ഓൺലൈൻ ഓണാഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം വടകര എം പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു . കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല മുഖ്യാതിഥി ആയിരുന്നു. ഫൗണ്ടറുംഗ്ലോബൽ ചെയർമാനുമായ ശിഹാബുദ്ധീൻ എസ് പി എച്ച് , ഗ്ലോബൽ ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ എന്നിവർ സംസാരിച്ചു. ഗ്ലോബൽ വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി അധ്യക്ഷനായിരുന്നു .

പ്രോഗ്രാം കമ്മറ്റി ചെയർമാൻ റാഷിദ് സമസ്യ സ്വാഗതവും കൺവീനർ ഷഫീഖ് സം സം നന്ദിയും പറഞ്ഞു. പത്ത് ദിവസങ്ങളിലായി വിവിധ ചാപ്റ്ററുകൾ അവതരിപ്പിച്ച തിരുവാതിര , ഗാനമേള , നൃത്തനൃത്ത്യങ്ങൾ തുടങ്ങിയ കലാ പരിപാടികൾക്ക് പുറമെ മെഗാ പരിപാടിയും, പൂക്കള മത്സരം , ഓണം ക്വിസ് മത്സരം , ഓണം സെൽഫി എന്നിവയും നടന്നു.

ദുബൈയിൽ നടന്ന ഓണാഘോഷത്തിനും , പൂക്കള മത്സരത്തിനും ഓണ സദ്യക്കും ചാപ്റ്റർ ഭാരവാഹികളായ ചെയർമാൻ ജലീൽ മഷ്ഹൂർ , പ്രസിഡന്റ് നിസാർ കളത്തിൽ , ജനറൽ സെക്രട്ടറി ഷഫീഖ് സം സം , ട്രഷറർ ഗഫൂർ കുന്നിക്കൽ , സി സി മെമ്പർ നബീൽ നാരങ്ങോളി , പ്രോഗ്രാം കോഡിനേറ്റർ സഹീർ പി കെ , ഷാഹിർ ബുഖാരി , മുബാഷിർ തിക്കോടി , നൗഫൽ ചക്കര, ദേവാനന്ദ് തിരുവോത്ത്, ഷൈനി ദേവ്, ബിജേഷ് പൂക്കാട്, അഷ്‌റഫ് വെറ്റിലപ്പാറ, നൗഷാർ എന്നിവർ നേതൃത്വം നൽകി . വിവിധ ചാപ്റ്ററുകളിൽ നടന്ന പരിപാടികൾക്ക് ചാപ്റ്റർ ചെയർമാന്മാരായ സലിം കെ ടി (ബഹ്റൈൻ ), അസീസ് മാസ്റ്റർ ,( കൊയിലാണ്ടി ), ഫൈസൽ മൂസ (ഖത്തർ), റാഫി കൊയിലാണ്ടി ( റിയാദ്) , പവിത്രൻ കൊയിലാണ്ടി ( ഡൽഹി), ഷാഫി കൊല്ലം (കുവൈറ്റ് ), അമീർ അലി ( ദമാം ) , ചന്ദ്രു പൊയിൽക്കാവ് ( ബാംഗ്ലൂർ ), ആയിഷ ജാസ്മിൻ ( വനിതാ വിങ് ) എന്നിവർ നേതൃത്വം നൽകി .