- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഫോസ ദുബൈക്ക് പുതിയ ഭാരവാഹികൾ; മലയിൽ മുഹമ്മദലി പ്രസിഡന്റ് , ജലീൽ മഷ്ഹൂർ ജനറൽ സെക്രട്ടറി, ഹബീബ് വാഴക്കാട് ട്രഷറർ
ദുബൈ : ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ( ഫോസ ദുബായ്) ഭാരവാഹികളായി മലയിൽ മുഹമ്മദലി ( പ്രസിഡന്റ്), ജലീൽ മഷ്ഹൂർ ( ജനറൽ സെക്രട്ടറി ), ഹബീബ് വാഴക്കാട് ( ട്രഷറർ ). എം സി എ നാസർ , നിയാസ് അഹമ്മദ് ( വൈസ് പ്രസിഡന്റ് , ഇസ്മായിൽ ഓക്കേ , സമീൽ സലാം ( സെക്രട്ടറി), സജ്ജാദ് സി വി ( ജോയിന്റ് ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു. ദുബൈയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് റാഷിദ് കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജിങ് കമ്മറ്റി അംഗവും മുൻ പ്രെസിഡന്റുമായ ജമീൽ ലത്തീഫ് ഉദ്ഘാടനം നിർവ്വഹിച്ചു. മലയിൽ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി റാബിയ ഹുസ്സൈൻ റിപ്പോർട്ട് അവതരിപ്പിച്ചു . യാസർ ഹമീദ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. അജ്മൽ മുഫീദ് ( ഡൽഹി) , ജാഫർ എൻ കെ ( ഖത്തർ) , ജലീൽ മഷ്ഹൂർ , അഡ്വക്കറ്റ് സാജിദ് , മുജീബ് ടി കെ ,ഹകീം മാപ്പ്ഷോർ , സാബിറ യൂസഫ് , റജീന ടീച്ചർ , നിഹാദ് മോൻ ആശംസകൾ നേർന്നു. സമീൽ സലാം സ്വാഗതവും , ഹബീബ് കോഴിശ്ശേരി നന്ദിയും പറഞ്ഞു. ഫാരിസ് ഖിറാഅത്ത് നടത്തി . ഹരിതം ബുക്‌സിന്റെ ടി വി കൊച്ചു ബാവ പുരസ്‌കാര ജേതാവ് എം സി എ നാസറിനെയും , രണ്ടാം പതിപ്പിലേക്ക് കടക്കുന്ന ആകാശം തൊടുന്ന പൂമരങ്ങൾ' കവിതാ സമാഹാരത്തിന്റെ രചയിതാവ് ഫോസ റസീന ടീച്ചറെയും ചടങ്ങിൽ അനുമോദിച്ചു.